Tech
Trending

വാട്‌സാപ്പില്‍ പുത്തൻ ഫീച്ചര്‍ അവതരിപ്പിച്ചു

വാട്സാപ്പിൽ ജോയിനബിൾ ഗ്രൂപ്പ് കോൾ സൗകര്യം അവതരിപ്പിച്ചു. ഗ്രൂപ്പ് കോളിൽ തുടക്കത്തിൽ പങ്കെടുക്കാൻ സാധിക്കാതെ വരുന്നവർക്ക് ഇടയ്ക്ക് വെച്ച് ജോയിൻ ചെയ്യാൻ സാധിക്കുന്ന സൗകര്യമാണിത്. നേരത്തെ വാട്സാപ്പ് ഗ്രൂപ്പ് കോൾ തുടങ്ങിയതിന് ശേഷം വീഡിയോ കോളിൽ സ്വയം പങ്കെടുക്കാൻ ഉപയോക്താവിന് സാധിക്കുമായിരുന്നില്ല. ഗ്രൂപ്പ് കോളിലുള്ള ആരെങ്കിലും അവരെ ചേർത്താൽ മാത്രമേ അത് സാധിക്കുമായിരുന്നുള്ളൂ.ക്ഷണിക്കപ്പെട്ട ഗ്രൂപ്പ് കോളുകളിൽ മാത്രമേ ഇടക്ക് വെച്ച് പങ്കുചേരാനാവൂ.വാട്സാപ്പിലെ കോൾ ലോഗ്സിൽ Tap to join എന്നൊരു ഓപ്ഷൻ ഉണ്ടാവും അതിൽ ക്ലിക്ക് ചെയ്താൽ ഗ്രൂപ്പ് കോളിലേക്ക് പ്രവേശിക്കാം.ഗ്രൂപ്പ് കോളിലേക്ക് ആരെയെല്ലാം ക്ഷണിച്ചിട്ടുണ്ടെന്നും അതിൽ പങ്കെടുക്കാനുള്ളവർ ആരെല്ലാമെന്നും വ്യക്തമാക്കുന്ന പുതിയ കോൾ ഇൻഫോ സ്ക്രീനും വാട്സാപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഗ്രൂപ്പ് കോളിൽ പങ്കു ചേരുന്നതിന് മുമ്പ് തന്നെ ഗ്രൂപ്പ് കോളിൽ ആരെല്ലാം സംസാരിക്കുന്നുണ്ട് എന്ന് നേരത്തെ തന്നെ അറിയാനും സാധിക്കും.ഗ്രൂപ്പ് കോളുകൾ തുടക്കത്തിൽ അവഗണിച്ച് ആവശ്യമെങ്കിൽ പിന്നീട് പങ്കെടുക്കുന്നതിനായി Ignore ബട്ടനും നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് ഐഒഎസ് ഫോണുകളിൽ താമസിയാതെ തന്നെ ഈ പുതിയ ഫീച്ചർ ലഭ്യമാവും.

Related Articles

Back to top button