
സ്മാർട്ട് വാച്ച്, ഫിറ്റ്നസ് ബാൻഡ്, ബ്ലൂടൂത്ത് ഹെഡ്സെറ്റ് സ്മാർട്ട് വെയറബിൾ വിപണിയിൽ ഇന്ത്യ യു.എസിനെ പിന്നിലാക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യയിൽ സ്മാർട്ട് വെയറബിൾസ് വിൽപ്പന ഈ വർഷംതന്നെ 50 ശതമാനത്തിലേറെ വളർച്ചയുമായി 10 കോടി കടക്കുകയാണ്. അടുത്ത വർഷം വളർച്ച 17 ശതമാനമായി കുറയുമെന്ന് റിപ്പോർട്ടിൽ പറയുന്നു. സാമ്പത്തിക ഞെരുക്കവും മറ്റുമാണ് വളർച്ചയെ പിടിച്ചുകെട്ടുക.സ്മാർട്ട് വാച്ചുകളും ഇയർവെയറബിളും പുത്തൻരൂപത്തിലും ഭാവത്തിലും വിപണിസാന്നിധ്യം ശക്തമാക്കിക്കൊണ്ടിരിക്കുകയാണ്. പുതിയ ഫീച്ചറുകളും മാതൃകകളും അവതരിപ്പിച്ചുകൊണ്ട് സ്മാർട്ട് വാച്ചുകളായിരിക്കും അടുത്ത വർഷവും വെയറബിൾ വിപണിയെ മുന്നോട്ടുനയിക്കുക.അതേസമയം, ചൈനയേക്കാൾ പിന്നിലായിരിക്കും ഇന്ത്യ.