Auto
Trending

വെർട്യൂസിനെ പ്രദർശിപ്പിച്ച് ഫോക്സ്‌വാഗൻ

മിഡ് സൈസ് സെഡാൻ വെർട്യൂസിന്റെ ആദ്യ പ്രദർശനം നടത്തി ഫോക്സ്‌വാഗൺ. മെയ് ആദ്യം വില പ്രഖ്യാപിക്കുന്ന വാഹനത്തിന്റെ ബുക്കിങ്ങും കമ്പനി സ്വീകരിച്ചു തുടങ്ങി. ഇന്ത്യയില്‍ കൂടാതെ 25 രാജ്യങ്ങളുടെ വിപണിയിൽ വിൽപനയിലെത്തുന്ന വാഹനത്തിന്റെ വേൾഡ് പ്രീമിയറാണ് ഫോക്സ്‍വാഗൻ ഇപ്പോൾ നടത്തിയത്.സ്കോഡ സ്ലാവിയയുടെ ഫോക്സ്‌വാഗൺ പതിപ്പാണ് വെർട്യൂസ്. ചെറു സെ‍ഡാൻ വെന്റോയുടെ പകരക്കാരനായിട്ടായിരിക്കും വെർട്യൂസ് വിപണിയിലെത്തുക. എക്യൂബി എ പ്ലാറ്റ്ഫോമിൽ നിർമിക്കുന്ന കാറിന് വെന്റോയെക്കാൾ വലുപ്പം കൂടുതലായിരിക്കും. സ്ലാവിയയുടെ ഫോക്സ്‌വാഗൺ പതിപ്പാണെങ്കിലും അകത്തും പുറത്തും ധാരാളം മാറ്റങ്ങളുണ്ട്. 10 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, എട്ട് ഇഞ്ച് ഡിജിറ്റർ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 8 സ്പീക്കർ ഓഡിയോ സിസ്റ്റം, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ തുടങ്ങി നിരവധി ഫീച്ചറുകളും വാഹനത്തിലുണ്ട്. 1.5 ലീറ്റർ ടിഎസ്ഐ, 1 ലീറ്റർ ടിഎസ്ഐ എന്നിങ്ങനെ രണ്ട് പെട്രോൾ എൻജിൻ വകഭേദങ്ങളുണ്ട്. മൂന്നു സിലണ്ടർ 1 ലീറ്റർ മോഡലിന് 110 ബി എച് പി കരുത്തുണ്ട് 1.5 ലീറ്ററിന് 150 ബി എച്ച് പിയാണ് കരുത്ത്. ആറു സ്പീഡ് മാനുവലും ടോർക്ക് കൺവർട്ടർ ഓട്ടോയും 1 ലീറ്ററിലുള്ളപ്പോൾ 7 സ്പീഡ് ഡി എസ് ജിയും മാനുവലുമാണ് 1.5 ലീറ്ററിന്.

Related Articles

Back to top button