Auto
Trending

ഫോക്‌സ്‌വാഗണ്‍ വെര്‍ട്യൂസിന്റെ വരവിന് സമയം കുറിച്ചു

സ്ലാവിയയുടെ വരവ് സ്കോഡ പ്രഖ്യാപിച്ചതിന് പിന്നാലെ വെർട്യൂസിന്റെ അവതരണത്തിന് സമയം കുറിച്ചിരിക്കുകയണ് ഫോക്സ്വാഗൺ.ഇന്ത്യയ്ക്ക് പുറമെ, രാജ്യന്തര വിപണികൾക്കായും ഒരുങ്ങുന്ന ഈ വാഹനം മാർച്ച് എട്ടാം തീയതി ഇന്ത്യയിൽ പ്രദർശിപ്പിക്കുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. ആഗോള നിരത്തുകളിൽ മുമ്പ് എത്തിയിട്ടുള്ള വെർട്യൂസിന്റെ പുതുക്കിയ പതിപ്പായിരിക്കും മാർച്ച് എട്ടിന് പ്രദർശനത്തിനെത്തുന്നതെന്നാണ് റിപ്പോർട്ട്. ഇന്ത്യയിലെ വാഹനനിര ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഫോക്സ്വാഗൺ പ്രഖ്യാപിച്ചിട്ടുള്ള ഇന്ത്യ പ്ലാൻ 2.0-യുടെ ഭാഗമായി എത്തുന്ന നാലാമത്തെ മോഡലായിരിക്കും വെർടൂസ് എന്നാണ് വിവരം.ഫോക്സ്വാഗൺ ടൈഗൂൺ, സ്കോഡ കുഷാക്, സ്ലാവിയ എന്നീ വാഹനങ്ങൾക്ക് അടിസ്ഥാനമൊരുക്കുന്ന MQB AO IN പ്ലാറ്റ്ഫോമിലായിരിക്കും വെർടൂസും എത്തുക. വിദേശ നിരത്തുകളിൽ എത്തിയിട്ടുള്ള വെർടൂസിന്റെ അഴകളവുകളിലായിരിക്കും പുതിയ പതിപ്പിനും. 4482 എം.എം. നീളം, 1751 എം.എം. വീതി, 1472 എം.എം. ഉയരവുമാണ് ഇതിനുള്ളത്. 2651 എം.എം. ആണ് വീൽബേസ്. എൽ.ഇ.ഡി. പ്രൊജക്ഷൻ ഹെഡ്ലാമ്പ്, ഡി.ആർ.എൽ, ക്രോമിയം ആവരണമുള്ള ഗ്രില്ല്, എൽ.ഇ.ഡി.ടെയ്ൽലാമ്പ് തുടങ്ങിയവ ഈ വാഹനത്തിന് അഴകേകും.ഫോക്സ്വാഗൺ അടുത്തിടെ നിരത്തുകളിൽ എത്തിച്ച ടൈഗൂണുമായി അകത്തളം പങ്കിട്ടായിരിക്കും വെർടൂസ് എത്തുക. പത്ത് ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്ടിവിറ്റി സംവിധാനം, എട്ട് ഇഞ്ച് വലിപ്പമുള്ള ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ, ഫുള്ളി ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ യൂണിറ്റ്, ഫ്ളാറ്റ് ബോട്ടം മൾട്ടി ഫങ്ഷൻ സ്റ്റിയറിങ്ങ് വീൽ, ഇലക്ട്രിക് സൺറൂഫ് തുടങ്ങിയ ഫീച്ചറുകൾ ഇന്റീരിയറിനെ കൂടുതൽ സമ്പന്നമാക്കും.ടൈഗൂണിലേതിന് സമാനമായി രണ്ട് പെട്രോൾ എൻജിനുകളിൽ തന്നെയായിരിക്കും വെർടൂസും എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. 108 ബി.എച്ച്.പി. പവറും 175 എൻ.എം. ടോർക്കുമേകുന്ന 1.0 ലിറ്റർ മൂന്ന് സിലിണ്ടർ ടർബോ പെട്രോൾ എൻജിനും, 148 ബി.എച്ച്.പി. പവറും 250 എൻ.എം. ടോർക്കുമേകുന്ന 1.5 ലിറ്റർ ടർബോ പെട്രോൾ എൻജിനുമായിരിക്കും ഇതിൽ നൽകുക.

Related Articles

Back to top button