Auto
Trending

ഇന്ത്യന്‍ നിരത്തില്‍ രണ്ടാം അങ്കത്തിനിറങ്ങി ടിഗ്വാന്‍

2020-ൽ ഇന്ത്യൻ നിരത്തുകളിൽനിന്ന് പിൻവലിച്ച ഫോക്സ്വാഗൺ ടിഗ്വാൻ എസ്.യു.വി. കൂടുതൽ പ്രൗഡിയോടെ ഇന്ത്യൻ നിരത്തുകളിൽ മടങ്ങിയെത്തി. എലഗൻസ് എന്ന ഒറ്റ വേരിയന്റിൽ മാത്രം വിപണിയിൽ എത്തിയിട്ടുള്ള ഈ എസ്.യു.വിക്ക് 31.99 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. ഇപ്പോൾ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്ന ടിഗ്വാന്റെ മുഖം മിനുക്കിയ പതിപ്പ് 2020-ലാണ് ആഗോള വിപണിയിൽ പ്രദർശിപ്പിച്ചത്. മുൻ മോഡലിൽനിന്ന് ഡിസൈൻ മാറ്റവും അകത്തളത്തിൽ പുതുമയും വരുത്തിയാണ് ടിഗ്വാൻ എസ്.യു.വി. രണ്ടാം വരവ് നടത്തിയിരിക്കുന്നത്.വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത് ഇന്ത്യയിൽ അസംബിൾ ചെയ്ത് എത്തുന്ന ഈ വാഹനത്തിന് പെട്രോൾ എൻജിൻ മാത്രമാണ് കരുത്തേകുന്നത്.ആദ്യകാഴ്ചയിൽ തന്നെ തിരിച്ചറിയാൻ സാധിക്കുന്ന മാറ്റങ്ങളാണ് എക്സ്റ്റീരിയർ ഡിസൈനിൽ വരുത്തിയിട്ടുള്ളത്. ക്രോമിയം ആവരണത്തിൽ നൽകിയിട്ടുള്ള ഗ്രില്ല്, എൽ.ഇ.ഡി. മാറ്റ്റിക്സ് ഹെഡ്ലാമ്പ്, എൽ.ഇ.ഡി. ഡി.ആർ.എൽ, പുതുക്കി പണിതിട്ടുള്ള ബമ്പർ, ത്രികോണാകൃതിയിൽ ഒരുങ്ങിയിട്ടുള്ള ഫോഗ്ലാമ്പ് തുടങ്ങിയവയാണ് മുഖഭാവത്തിൽ നൽകിയിട്ടുള്ള പുതുമ. അതേസമയം, പിൻഭാഗത്തെ മാറ്റം ടെയ്ൽലാമ്പിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.വെർച്വൽ കോക്പിറ്റ് മാതൃകയിലാണ് അകത്തളം ഒരുങ്ങിയിട്ടുള്ളത്. വിയന ലെതറിൽ പൊതിഞ്ഞ സീറ്റുകൾ, ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഫ്ളാറ്റ് ബോട്ടം സ്റ്റിയറിങ്ങ് വീൽ, ത്രീ സോൺ ക്ലൈമറ്റ് കൺട്രോൾ യൂണിറ്റ്, ഇലക്ട്രിക് ആയി അഡ്ജസ്റ്റ് ചെയ്യുന്നതിനൊപ്പം മെമ്മറി ഫങ്ഷനും നൽകിയിട്ടുള്ള ഡ്രൈവർ സീറ്റ്, 30 ഷെയ്ഡുകൾ നൽകിയിട്ടുള്ള ആംബിയന്റ് ലൈറ്റുകൾ, പനോരമിക് സൺറൂഫ് തുടങ്ങിയവയാണ് അകത്തളെ ആഡംബരമാക്കുന്നത്.മുമ്പ് കരുത്തേകിയിരുന്ന ഡീസൽ എൻജിനെ പാടെ ഉപേക്ഷിച്ചാണ് ടിഗ്വാൻ തിരിച്ചെത്തുന്നത്. ടിഗ്വാൻ ഓൾസ്പേസിൽ നൽകിയിട്ടുള്ള 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എൻജിനാണ് ടിഗ്വാനും കുതിപ്പേകുന്നത്. 2.0 ലിറ്റർ ടി.എസ്.ഐ. എൻജിൻ 187 ബി.എച്ച്.പി. പവറും 320 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഇന്ത്യയിലെ പ്രീമിയം എസ്.യു.വികളായ ജീപ്പ് കോംപസ്, ഹ്യുണ്ടായി ടൂസോൺ, സിട്രോൺ സി5 എയർക്രോസ് എന്നീ മോഡലുകളുമായായിരിക്കും ടിഗ്വാൻ മത്സരിക്കുകയെന്നാണ് റിപ്പോർട്ട്.

Related Articles

Back to top button