Auto
Trending

ടൈഗൂണിന്റെ വരവിന് സമയം കുറിച്ചു

ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്വാഗൺ ഇന്ത്യയിലെ മിഡ്-സൈസ് എസ്.യു.വി. ശ്രേണിക്കായി ഒരുക്കിയിട്ടുള്ള വാഹനമാണ് ടൈഗൂൺ. സെപ്റ്റംബർ 23-ന് ഈ വാഹനം വിപണിയിൽ അവതരിപ്പിക്കുമെന്നാണ് ഫോക്സ്വാഗൺ അറിയിച്ചിരിക്കുന്നത്. വരവ് പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ ഈ വാഹനത്തിന്റെ ഔദ്യോഗിക ബുക്കിങ് നിർമാതാക്കൾ ആരംഭിച്ചിരുന്നു.1.5 ലിറ്റർ, 1.0 ലിറ്റർ എന്നീ രണ്ട് പെട്രോൾ എൻജിൻ ഓപ്ഷനുകളിൽ ഈ വാഹനം എത്തുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ആദ്യ ഘട്ടത്തിൽ 1.5 ലിറ്റർ എൻജിൻ മോഡലായിരിക്കും വിപണിയിൽ എത്തുക. ഫോക്സ്വാഗൺ ഇന്ത്യക്കായി പ്രഖ്യാപിച്ചിട്ടുള്ള ഇന്ത്യ 2.0 പദ്ധതിയുടെ കീഴിൽ ആദ്യമായി എത്തുന്ന വാഹനമാണ് ടൈഗൂൺ. മിഡ്-സൈസ് എസ്.യു.വി. ശ്രേണിയാണ് ടൈഗൂണിന്റെ ലക്ഷ്യം.എസ്.യു.വികൾക്ക് അടിസ്ഥാനം ഒരുക്കുന്നതിനായി ഫോക്സ്വാഗൺ-സ്കോഡ കൂട്ടുകെട്ടിൽ ഒരുങ്ങിയിട്ടുള്ള MBQ AO IN പ്ലാറ്റ്ഫോമിലാണ് ടൈഗൂൺ നിർമിച്ചിരിക്കുന്നത്.


സൗന്ദര്യത്തിൽ എതിരാളികൾക്ക് കടുത്ത മത്സരം സൃഷ്ടിക്കാൻ കഴിയുന്ന തരത്തിലാണ് ടൈഗൂണിന്റെ രൂപകൽപ്പന. ഫോക്സ്വാഗണിന്റെ മറ്റ് എസ്.യു.വികളായ ടിഗ്വാൻ, ടി-റോക്ക് എന്നീ മോഡലുകളിൽ നിന്ന് കടംകൊണ്ട് ഡിസൈൻ ശൈലികളും ഈ വാഹനത്തിൽ നൽകിയിട്ടുണ്ട്. ക്രോമിയം സ്റ്റഡുകൾ പതിപ്പിച്ച ഗ്രില്ലും ബ്ലാക്ക് സ്മോഗ്ഡ് എൽ.ഇ.ഡി. പ്രൊജക്ഷൻ ഹെഡ്ലാമ്പും ഡി.ആർ.എല്ലും സിൽവർ ആക്സെന്റുകൾ പതിപ്പിച്ച ബംപറുമാണ് മുഖഭാവത്തിന് ആഡംബരഭാവം നൽകുന്നത്.പുതുതലമുറ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ നിരവധി ഫീച്ചറുകൾ ഈ വാഹനത്തിൽ നൽകുമെന്നാണ് ഫോക്സ്വാഗൺ അറിയിച്ചിരുന്നത്. 10 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, വെന്റിലേറ്റഡ് സീറ്റ്, ആംബിയന്റ് ലൈറ്റിങ്ങ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജിങ്ങ്, കണക്ടഡ് കാർ ഫീച്ചറുകൾ, മൾട്ടി ഫങ്ഷൻ സ്റ്റിയറിങ്ങ് വീൽ, സൺറൂഫ് തുടങ്ങി ഫീച്ചറുകളുടെ വലിയ നിരയാണ് ഫോക്സ്വാഗൺ ടൈഗൂണിന്റെ അകത്തളത്തിൽ ഒരുങ്ങിയിരിക്കുന്നത്.113 ബി.എച്ച്.പി. പവറും 175 എൻ.എം. ടോർക്കുമേകുന്ന 1.0 ലിറ്റർ മൂന്ന് സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എൻജിൻ, 147 ബി.എച്ച്.പി. പവറും 250 എൻ.എം. ടോർക്കുമേകുന്ന 1.5 ലിറ്റർ ടി.എസ്.ഐ. എൻജിനിലുമാണ് ടൈഗൂൺ വിപണിയിൽ എത്തുന്നത്. ഏഴ് സ്പീഡ് ഡ്യുവൽ ക്ലെച്ച് ട്രാൻസ്മിഷൻ, ആറ് സ്പീഡ് ടോർക്ക് കൺവേർട്ടർ ഗിയർബോക്സുകളായിരിക്കും ട്രാൻസ്മിഷൻ നിർവഹിക്കുന്നത്.

Related Articles

Back to top button