Auto
Trending

ഫോക്‌സ്‌വാഗണ്‍ ടി-ക്രോസ് കയറ്റുമതി ആരംഭിച്ചു

ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്വാഗൺ ഇന്ത്യയിൻനിന്ന് വാഹനങ്ങൾ വിദേശത്തേക്ക് കയറ്റുമതി ആരംഭിച്ചു. ഇതിന്റെ ആദ്യ ചുവടുവയ്പ്പായി ചകാനിലെ സ്കോഡ ഓട്ടോ ഫോക്സ്വാഗൺ ഇന്ത്യയുടെ പ്ലാന്റിൽ നിർമിച്ച ഫോക്സ്വാഗൺ ടി-ക്രോസ് മുംബൈയിലെ പോർട്ടിൽനിന്ന് മെക്സികോയിലേക്ക് കയറ്റി അയച്ചു. ടി-ക്രോസിന്റെ ആദ്യ ബാച്ചായി 1232 വാഹനങ്ങളാണ് കയറ്റുമതി ചെയ്തിരിക്കുന്നതെന്ന് ഫോക്സ്വാഗൺ അറിയിച്ചു.ഇന്ത്യൻ നിരത്തുകളിൽ ഫോക്സ്വാഗൺ എത്തിച്ചിട്ടുള്ള ടൈഗൂൺ എന്ന വാഹനമാണ് ടി-ക്രോസ് എന്ന പേരിൽ കടൽ കടക്കുന്നത്. ഫോക്സ്വാഗൺ-സ്കോഡ കൂട്ടുകെട്ടിൽ ഒരുങ്ങിയിട്ടുള്ള MQB A0 IN പ്ലാറ്റ്ഫോമിലാണ് ടി-ക്രോസും ഒരുങ്ങിയിട്ടുള്ളത്. ഈ പ്ലാറ്റ്ഫോമിൽ നിർമിച്ച് ഇന്ത്യയിൽനിന്ന് കയറ്റുമതി ചെയ്യുന്ന ആദ്യ മോഡലാണിതെന്നും നിർമാതാക്കൾ അറിയിച്ചു. സൗത്ത് ആഫ്രിക്ക, സെൻട്രൽ അമേരിക്കൻ രാജ്യങ്ങൾ തുടങ്ങിയ ഇടങ്ങളിലും ഈ വാഹനം എത്തുന്നുണ്ട്.ആഗോളതലത്തിൽ ഫോക്സ്വാഗണിന്റെ ഒരു കയറ്റുമതി കേന്ദ്രമായി ഇന്ത്യയെ മാറ്റുകയാണ് കമ്പനിയുടെ ലക്ഷ്യം. ആഗോള നിലവാരത്തിലുള്ള വാഹനങ്ങളാണ് ഇന്ത്യയിലും ഞങ്ങൾ നിർമിക്കുന്നത്. വിദേശ നിരത്തുകൾക്കായി MQB A0 IN പ്ലാറ്റ്ഫോമിൽ നിർമിച്ച ഈ ടി-ക്രോസ് സാങ്കേതികവിദ്യയുടെയും ഗുണനിലവാരത്തിന്റെയും പ്രകടനത്തിന്റെയും ഉദ്ദാഹരണമാണെന്നും ഫോക്സ്വാഗൺ അവകാശപ്പെട്ടു.2021 ഡിസംബർ വരെയുള്ള കണക്ക് അനുസരിച്ച് ഇന്ത്യയിൽനിന്ന് വിവിധ വിദേശ രാജ്യങ്ങളിലേക്കായി 5,45,653 കാറുകളാണ് ഫോക്സ്വാഗൺ കയറ്റുമതി ചെയ്തിട്ടുള്ളതെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. ടി-ക്രോസ് കയറ്റി അയച്ച മെക്സിക്കോ സ്കോഡ ഓട്ടോ ഫോക്സ്വാഗൺ ഇന്ത്യയുടെ പ്രധാന വിപണിയാണ്. ഇതിനുപുറമെ ദക്ഷിണാഫ്രിക്ക, കൊളംബിയ, ഇക്വഡോർ, അർജന്റീന തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഈ ഗ്രൂപ്പ് കൂടുതലായി കയറ്റുമതി ചെയ്യുന്നത്.

Related Articles

Back to top button