Auto
Trending

പുത്തന്‍ നിറത്തില്‍ ഉത്സവം ആഘോഷിക്കാനൊരുങ്ങി ഫോക്‌സ്‌വാഗണ്‍ പോളോ

പുതുതലമുറ ഫീച്ചറുകൾ ഒന്നുമില്ലാതെ രൂപഭംഗി കൊണ്ട് മാത്രം വാഹനപ്രേമികളുടെ മനസിൽ ഇടംനേടിയ വാഹനമാണ് ഫോക്സ്വാഗണിന്റെ പോളോ. നിരവധി ആരാധക സമ്പത്തുള്ള ഈ വാഹനത്തിന്റെ പുതിയ പതിപ്പ് ഈ ഉത്സവ സീസണിന്റെ അതിഥിയായി എത്താനൊരുങ്ങുന്നതായി റിപ്പോർട്ട്. പോളോയുടെ മാറ്റ് എഡിഷനാണ് ഉത്സവ സീസണിൽ നിരത്തുകളിൽ എത്താനൊരുങ്ങുന്നത്.അവതരണത്തിന് മുന്നോടിയായി ഈ വാഹനം ഡീലർഷിപ്പുകളിൽ എത്തി തുടങ്ങിയതായാണ് സൂചന. പോളോയുടെ ജി.ടി. വേരിയന്റിന്റെ അടിസ്ഥാനമാക്കിയായിരിക്കും ഈ വാഹനം ഒരുങ്ങുന്നത്. എന്നാൽ, ജി.ടിയുടെ റെഗുലർ മോഡലിനെക്കാൾ അൽപ്പം വില കൂടുതലായിരിക്കും മാറ്റ എഡിഷനെന്നും വിവരമുണ്ട്. പോളോ ജി.ടിക്ക് ഏകദേശം ഒമ്പത് ലക്ഷത്തോളം രൂപയാണ് എക്സ്ഷോറും വില. നിറത്തിൽ മാത്രമായിരിക്കും പുതുമയെന്നാണ് വിവരം.മാറ്റ് ഫിനീഷിങ്ങിലുള്ള ബ്രൗൺ നിറത്തിലാണ് പോളോയുടെ പുതിയ പതിപ്പ് വരവിനൊരുങ്ങുന്നത്. അതേസമയം, റിയർവ്യൂ മിറർ, ഡോർ ഹാൻഡിൽ എന്നിവയിൽ കറുപ്പ് നൽകിയാണ് അലങ്കരിച്ചിട്ടുള്ളത്. ഗ്രില്ലും അതിലെ ജി.ടി. ബാഡ്ജിങ്ങും റെഗുലർ മോഡലിലേതിന് സമാനമാണ്. പോളോയുടെ തനത് രൂപം നിലനിർത്തുന്നതിനൊപ്പം റെഗുലർ പോളോയിൽ നൽകിയിട്ടുള്ള ഫീച്ചറുകളുടെയും അകമ്പടിയിലായിരിക്കും ഈ വാഹനവും എത്തുന്നത്.കറുപ്പാണ് അകത്തളത്തിന്റെ ഭാവം. മിറർ ലിങ്ക്, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ സംവിധാനങ്ങളുള്ള ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ക്ലൈമട്രോണിക് ഓട്ടോമാറ്റിക് എയർ-കോൺ സിസ്റ്റം, ഫാബ്രിക് ഫിനീഷിങ്ങിലുള്ള സീറ്റുകൾ എന്നിവ മാറ്റ് എഡിഷനിലും നൽകും. ഡ്യുവൽ എയർബാഗുകൾ, എ.ബി.എസ്-ഇ.ബി.ഡി, ആന്റി-പിഞ്ച് പവർ വിൻഡോ, റിയർ പാർക്കിങ്ങ് സെൻസർ, ഓട്ടോ ഡിമ്മിങ്ങ് മിറർ എന്നിവ ഇതിൽ സുരക്ഷയൊരുക്കും.പോളോയിൽ പ്രവർത്തിക്കുന്ന 1.0 ലിറ്റർ മൂന്ന് സിലിണ്ടർ ടർബോചാർജ്ഡ് ടി.എസ്.ഐ. പെട്രോൾ എൻജിനായിരിക്കും ഈ വാഹനത്തിൽ നൽകുക. ഈ എൻജിനിൽ നൽകിയിട്ടുള്ള ടർബോചാർജ്ഡ് സ്ട്രാറ്റിഫൈഡ് ഇഞ്ചക്ഷൻ (ടി.എസ്.ഐ) സംവിധാനം കരുത്ത് വർധിപ്പിക്കാൻ സഹായിക്കും. 108 ബി.എച്ച്.പി. പവറും 175 എൻ.എം. ടോർക്കുമാണ് ഈ 1.0 ലിറ്റർ എൻജിൻ ഉത്പാദിപ്പിക്കുന്നത്.

Related Articles

Back to top button