Big B
Trending

ഇനി യുപിഐ ഇടപാടുകൾ ഡിജിറ്റല്‍ വാലറ്റ് വഴി നടത്താം

യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) ഐഡിയെ ഡിജിറ്റൽ വാലറ്റുമായി ബന്ധിപ്പിക്കുന്നതിനുള്ള സൗകര്യം ഒരുക്കി ഐസിഐസിഐ ബാങ്ക്. ബാങ്കിന്റെ ഡിജിറ്റൽ വാലറ്റായ പോക്കറ്റ്സുമായി യുപിഐ ഐഡി ലിങ്ക് ചെയ്യുന്നതിനുള്ള സവിശേഷമായ ‍‍സൗകര്യമാണ് ഐസിഐസിഐ ബാങ്ക് ആരംഭിച്ചിരിക്കുന്നത്. ഇതുവഴി ഉപയോക്താക്കൾക്ക് യുപിഐ ഇടപാടുകൾ ഡിജിറ്റല്‍ വാലറ്റ് വഴി നടത്താനാകും.നിരവധി ഉപയോക്താക്കൾ യുപിഐ ഐഡി ഡിജിറ്റൽ വാലറ്റുമായി ലിങ്ക് ചെയ്യാൻ താൽപ്പര്യപ്പെടുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ബാങ്ക് ഇത്തരത്തിലുള്ളൊരു സൗകര്യം ആരംഭിച്ചത്.


ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കളല്ലാത്തവർ ഉൾപ്പെടെയുള്ള മുഴുവൻ ആളുകൾക്കും ഇപ്പോൾ തൽക്ഷണം യുപിഐ ഐഡി ലഭിക്കും. ഈ ഐഡി ഓട്ടോമാറ്റിക്കായി പോക്കറ്റ്സുമായി ബന്ധിപ്പിച്ചിരിക്കുന്നുവെന്നും ഐസിഐസിഐ ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു. പോക്ക്റ്റ്സ് ആപ്പ് ലോഗിൻ ചെയ്യുന്നവർക്ക് പുതിയ ഐഡിയാണ് ലഭിക്കുക.യുപിഐ ഉപയോഗിച്ച് സുരക്ഷിമായ രീതിയിൽ ഉപയോക്താക്കൾക്ക് പോക്കറ്റ്സ് വാലറ്റിൽ നിന്ന് നേരിട്ട് ഇടപാടുകൾ നടത്താൻ പുതിയ സൗകര്യം സഹായിക്കുമെന്നും ബാങ്ക് അറിയിച്ചു. മൊബൈൽ ഫോണിൽ തൽക്ഷണം ഡിജിറ്റൽ വാലറ്റ് തുറക്കാനും ഉടനടി ഇടപാട് ആരംഭിക്കുന്നതിനുമായി അഞ്ച് വർഷം മുമ്പാണ് ഐസിഐസിഐ ബാങ്ക് പോക്കറ്റ്സ് ആരംഭിച്ചത്.

Related Articles

Back to top button