Big B
Trending

കുതിച്ചുയർന്ന് പച്ചക്കറി വില

സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു.തക്കാളിക്കും മുരിങ്ങ‍യ്ക്കയ്ക്കും വിപണിയിൽ തീവില. രണ്ടാഴ്ചയ്ക്കുള്ളി‍ലാണ് പഴുത്ത തക്കാളിക്ക് വില കൂടിയത്. തിരുവനന്തപു‍രത്ത് ചാല മാർക്കറ്റിൽ പഴുത്ത തക്കാളിയുടെ ഇന്നലത്തെ വില കിലോയ്ക്ക് 50–55 രൂപയായിരുന്നു. രണ്ടാഴ്ച മുൻപ് തക്കാളിക്ക് 25–30 രൂപ വരെയായിരുന്നു. പച്ച തക്കാളിക്ക് കിലോയ്ക്ക് 20–25 രൂപ വരെയാണ് വില.മുരിങ്ങ‍യ്ക്കയ്ക്കു കിലോയ്ക്ക് 60 രൂപയ്ക്കാണ് ഇന്നലെ വിറ്റത്. ഒരാഴ്ച മുൻപ് ഇത് 40 രൂപയായിരുന്നു.കൂടാതെ ബീൻസ്, പാവയ്ക്ക, കോവയ്ക്ക എന്നിവയ്ക്കും നേരിയ തോതിൽ വില ഉയർന്നു. പൊതുവിപണിയെക്കാൾ കുറഞ്ഞ വിലയ്ക്ക് ജനങ്ങൾക്കു പച്ചക്കറികൾ ലഭ്യമാ‍ക്കേണ്ട സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനമായ ഹോർ‍ട്ടികോർപ്പിൽ പഴുത്ത തക്കാളിയുടെ ഇന്നലത്തെ വില കിലോയ്ക്ക് 55 രൂപയായിരുന്നു.മുരിങ്ങ‍യ്ക്ക കിലോയ്ക്ക് 59 രൂപയ്ക്കും പുണെ സവാള കിലോയ്ക്ക് 46 രൂപയ്ക്കുമാണ് ഹോർട്ടി‍കോർപ് ഇന്നലെ വിറ്റത്.മഴ ശക്തമായതും ഉൽപാദനത്തിലെ കുറവും ഇന്ധന വില ഉയർന്ന‍തുമാണ് പച്ചക്കറികൾക്ക് വില ഉയരാൻ കാരണമെന്നു വ്യാപാരികൾ പറയുന്നു.

Related Articles

Back to top button