Expert Zone
Trending

ഇനി യോനോ ആപ്പ് വഴി സൗജന്യമായി ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാം

എസ്ബിഐയുടെ ഉപഭോക്താക്കൾക്ക് ബാങ്കിന്റെ മൊബൈൽ ആപ്പായ യോനോവഴി ആദായ നികുതി റിട്ടേൺ സൗജന്യമായി ഫയൽ ചെയ്യാം. ഫോം 16, പലിശ വരുമാന സർട്ടിഫിക്കറ്റ്, ടാക്സ് സേവിങ് നടത്തിയതിന്റെ സ്റ്റേറ്റുമെന്റുകൾ, ടിഡിഎസ് വിവരങ്ങൾ, ആധാർ, പാൻ തുടങ്ങിയവയാണ് ഇതിനായി നൽകേണ്ടിവരിക. ടാക്സ്ടുവിനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ബാങ്ക് ട്വീറ്റ് ചെയ്തു.2020 ഡിസംബറിലെ കണക്കുപ്രകാരം 8.5 കോടി ഇന്റർനെറ്റ് ബാങ്കിങ് ഉപഭോക്താക്കളാണ് എസ്ബിഐക്കുള്ളത്. 1.9 കോടി പേർ മൊബൈൽ ബാങ്കിങ് സംവിധാനവും പ്രയോജനപ്പെടുത്തുന്നുണ്ട്.കോവിഡ് വ്യാപനത്തെതുടർന്ന് 2020-21 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള സമയപരിധി ഡിസംബർ 31വരെ നീട്ടിയിരുന്നു.

എങ്ങനെ റിട്ടേൺനൽകാം

എസ്ബിഐ യോനോ ആപ്പ് ലോഗിൻ ചെയ്യുക.


ഷോപ്സ് ആൻഡ് ഓർഡർ മെനുവിൽ ക്ലിക്ക് ചെയ്യുക.


ടാക്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ്-ൽ ക്ലിക്ക് ചെയ്യുക.


തുടർന്ന് ടാക്സ്2വിൻവഴി റിട്ടേൺ നടപടികൾ പൂർത്തിയാക്കാം.

Related Articles

Back to top button