Tech
Trending

യു.പി.ഐ. ഇടപാടുകളുടെ എണ്ണം ജൂലായില്‍ 600 കോടി കടന്നു

യുണിഫൈഡ് പേമെന്റ്‌സ് ഇന്റര്‍ഫെയ്‌സ് അഥവാ യു.പി.ഐ. വഴിയുള്ള പണമിടപാടുകള്‍ ജൂലായില്‍ 600 കോടി കടന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി.നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ.) പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് ജൂലായില്‍ 628 കോടി ഇടപാടുകളിലായി 10.62 ലക്ഷം കോടി രൂപയുടെ കൈമാറ്റം നടന്നു. ജൂണ്‍ മാസത്തില്‍ നിന്ന് ഏഴ് ശതമാനം വര്‍ധനവാണുണ്ടായത്.അവതരിപ്പിച്ച ആറ് വര്‍ഷക്കാലത്തിനിടെ ആദ്യമായാണ് ഇത്രയധികം ഇടപാടുകള്‍ നടക്കുന്നത്.

അടുത്ത അഞ്ച് വര്‍ഷം കൊണ്ട് പ്രതിദിനം 100 കോടി ഇടപാടുകള്‍ യാഥാര്‍ത്ഥ്യമാക്കാനാണ് യു.പി.ഐ. ലക്ഷ്യമിടുന്നത്. 2016 ഏപ്രിലിലാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ യു.പി.ഐ. സൗകര്യം അവതരിപ്പിച്ചത്.’ഇത് മികച്ചൊരു നേട്ടമാണ്. പുതിയ സാങ്കേതികവിദ്യകള്‍ സ്വീകരിക്കാനും സമ്പദ് വ്യവസ്ഥയെ ശുദ്ധമാക്കാനുമുള്ള ഇന്ത്യയിലെ ജനങ്ങളുടെ കൂട്ടായ നിശ്ചദാര്‍ഢ്യമാണ് ഇതിലൂടെ വ്യക്തമാകുന്നത്. കോവിഡ്-19 സമയത്ത് ഡിജിറ്റല്‍ പേയ്മെന്റുകള്‍ വലിയ സഹായമായിരുന്നു.’ മോദി ട്വീറ്റില്‍ പറഞ്ഞു.

Related Articles

Back to top button