Tech
Trending

ഷാവോമി എ.ആര്‍. ഗ്ലാസുകള്‍ പുറത്തിറക്കി

ഷാവോമി പുതിയ സ്മാര്‍ട് ഗ്ലാസുകള്‍ പുറത്തിറക്കി. കമ്പനിയുടെ ആദ്യ മിജിയ എ.ആര്‍. ഗ്ലാസസ് ക്യാമറയാണ് ചൈനയില്‍ അവതരിപ്പിച്ചത്. ഇന്ത്യയുള്‍പ്പടെയുള്ള ആഗോളവിപണിയില്‍ എപ്പോഴാണ് ഇത് അവതരിപ്പിക്കുക എന്ന് വ്യക്തമല്ല.2,499 യുവാന്‍ ആണ് ഇതിന് വില. ഇത് ഏകദേശം 29,030 രൂപ വരും.മിജിയ ഗ്ലാസസ് ക്യാമറ യുപിന്‍ എന്ന ക്ലൗഡ് ഫണ്ടിങ് പ്ലാറ്റ്‌ഫോമിലൂടെയാണ് നിലവില്‍ ഓര്‍ഡര്‍ ചെയ്യാനാവുക.ഗ്ലാസിന്റെ ചിത്രം കാണുമ്പോള്‍ വലിയൊരു ഉപകരണമായി തോന്നുന്നുണ്ട്. എന്നാല്‍, 100 ഗ്രാം ഭാരമാണ് ഇതിനുള്ളത്. അതായത് ഇത് ധരിക്കുമ്പോള്‍ കാര്യമായ ബുദ്ധിമുട്ടൊന്നും ഉണ്ടാവില്ലെന്നാണ് കമ്പനിയുടെ വാദം.

ഈ സ്മാര്‍ട് ഗ്ലാസുകള്‍ക്ക് രണ്ട് വശങ്ങളിലുമായി സ്ഥാപിച്ചിട്ടുള്ള ഡ്യുവല്‍ ക്യാമറ സംവിധാനമുണ്ട്. 50 മെഗാപിക്‌സല്‍ അവാദ് ബെയര്‍ ഫോര്‍ ഇന്‍ വണ്‍ വൈഡ് ആംഗിള്‍ ക്യാമറയും എട്ട് എം.പി. പെരിസ്‌കോപിക് ടെലിഫോട്ടോ ക്യാമറയുമാണിതിലുള്ളത്. സ്പ്ലിറ്റ് ഓഐഎസ് ഒപ്റ്റിക്കല്‍ സ്റ്റെബിലൈസേഷനുണ്ട്. ഇതില്‍ 5എക്‌സ് ഒപ്റ്റിക്കല്‍ സൂം, 15എക്‌സ് ഹൈബ്രിഡ് സൂം സംവിധാനങ്ങളുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു.മിജിയ ആപ്പ് ഉപയോഗിച്ച് ഈ സ്മാര്‍ട് ഗ്ലാസ് നിയന്ത്രിക്കാം. ഈ ആപ്പിന്റെ സഹായത്തോടെ ചിത്രങ്ങള്‍ ഇംപോര്‍ട്ട് ചെയ്യാനും പങ്കുവെക്കാനും സാധിക്കും. 100 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ തുടര്‍ച്ചയായി റെക്കോര്‍ഡ് ചെയ്യാന്‍ ഇതില്‍ സാധിക്കും.സ്‌നാപ്ഡ്രാഗണ്‍ 8 ചിപ്പില്‍ പ്രവര്‍ത്തിക്കുന്ന ഈ ഉപകരണത്തില്‍ മൂന്ന് ജി.ബി. റാം ഉണ്ട്. 32 ജി.ബി. സ്റ്റോറേജും ലഭ്യമാണ്.

Related Articles

Back to top button