
യൂറോപ്പിലും പണമിടപാടിന് ഇനി യുപിഐ ഉപയോഗിക്കാം. നാഷണല്‍ പേയ്മെന്റ് കോര്‍പറേഷന്റെ ആഗോള വിഭാഗമായ എന്‍ഐപിഎല്‍ യൂറോപ്യന്‍ പണിടപാട് സേവന ദാതാവായ വേള്‍ഡ് ലൈനുമായി ഇതുസംബന്ധിച്ച് ധാരണയായി.വേള്‍ഡ് ലൈനിന്റെ ക്യൂആര്‍ കോഡ് അടിസ്ഥാനമാക്കിയുള്ള സംവിധാനംവഴി യൂറോപ്പില്‍ ഷോപ്പിങ് നടത്താന്‍ സംവിധാനംവഴി കഴിയും. എല്ലാ യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്കും താമസിയാതെ സംവിധാനം വ്യാപിപ്പിക്കുമെന്ന് നാഷ്ണല്‍ പേയ്മെന്റ് കോര്പറേഷന് അറിയിച്ചു.വിദേശയാത്രക്ക് പോകുമ്പോള്‍ നിലവില്‍ അന്താരാഷ്ട്ര കാര്‍ഡ് ശൃംഖലകള്‍ ഉപയോഗിച്ചായിരുന്നു പണമിടപാട് സാധ്യമായിരുന്നത്.ഒരു മൊബൈല്‍ ആപ്പിലൂടെ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് ഇടപാട് നടത്താന്‍ സൗകര്യമൊരുക്കുന്ന യുപിഐ രാജ്യാന്ത്യര തലത്തിലേയ്ക്ക് വ്യാപിക്കുന്നതോടെ ഉപഭോക്താക്കള്‍ക്കും വ്യാപാരികള്‍ക്കും ഒരുപോലെ ഗുണകരമാകും.