Tech
Trending

ഇൻഫിനിക്സ് നോട്ട് 12ഐ ഇന്ത്യയിലെത്തി

ഇൻഫിനിക്‌സിന്റെ പുതിയ ഹാൻഡ്സെറ്റ് നോട്ട് 12ഐ ഇന്ത്യയിൽ അവതരിപ്പിച്ചു. ഇൻഫിനിക്‌സ് നോട്ട് 12ഐ യുടെ 4 ജിബി റാം, 64 ജിബി വേരിയന്റിന്റെ ഇന്ത്യയിലെ വില 9,999 രൂപയാണ്. ഫോഴ്‌സ് ബ്ലാക്ക്, മെറ്റാവേർസ് ബ്ലൂ കളർ ഓപ്ഷനുകളിലാണ് ഫോണ്‍ വരുന്നത്. ജനുവരി 30ന് ഫ്ലിപ്കാർട്ട് വഴി ഹാൻഡ്സെറ്റ് വിൽപനയ്‌ക്കെത്തും. 4 ജിബി റാമും 64 ജിബി ഇൻബിൽറ്റ് സ്റ്റോറേജുമായി ജോടിയാക്കിയ മീഡിയടെക് ഹീലിയോ ജി85 ആണ് പ്രോസസർ. ഡ്യുവൽ സിം (നാനോ) സ്ലോട്ടുള്ള ഇൻഫിനിക്‌സ് നോട്ട് 12ഐ, ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള XOS 12.0 ഒഎസിലാണ് പ്രവർത്തിക്കുന്നത്. 180Hz ടച്ച് സാംപ്ലിങ് റേറ്റിങ്ങുള്ള 6.7 ഇഞ്ച് ഫുൾ-എച്ച്‌ഡി+ (1,080×2,400 പിക്‌സൽ) അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. ഡിസ്പ്ലേയ്ക്ക് ഗൊറില്ല ഗ്ലാസ് 3 സുരക്ഷയുണ്ട്. f/1.6 അപ്പേർച്ചർ ലെൻസുള്ള 50 മെഗാപിക്സൽ പ്രൈമറി സെൻസർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ, ക്യുവിജിഎ റെസലൂഷനുള്ള ടെർഷ്യറി ക്യാമറ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് ഇൻഫിനിക്സ് നോട്ട് 12ഐൽ സജ്ജീകരിച്ചിരിക്കുന്നത്. ഡ്യുവൽ എൽഇഡി ഫ്ലാഷോടുകൂടിയ 8 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ.33W ഫാസ്റ്റ് ചാർജിങ് ശേഷിയുള്ള 5,000 എംഎഎച്ച് ആണ് ബാറ്ററി.

Related Articles

Back to top button