Auto
Trending

ഇന്ത്യന്‍ നിരത്തില്‍ റൈഡിനിറങ്ങി ടി.വി.എസ്. റൈഡര്‍

ഇന്ത്യയിലെ 125 സി.സി. കമ്മ്യൂട്ടർ ബൈക്ക് ശ്രേണിയിൽ കരുത്തൻ സാന്നിധ്യമാകാനൊരുങ്ങി ടി.വി.എസ്. ഇതിന്റെ ഭാഗമായി ടി.വി.എസ്. റൈഡർ 125 എന്ന മോഡൽ അവതരിപ്പിച്ചു. 77,500 രൂപയാണ് ഈ ബൈക്കിന്റെ എക്സ്ഷോറൂം വില. നേക്കഡ് ബൈക്കുകൾക്ക് സമാനമായ ഡിസൈൻ ശൈലിയിലാണ് റൈഡർ 125 എത്തിയിട്ടുള്ളത്. എൽ.ഇ.ഡി. ലൈൻ ഡി.ആർ.എൽ. നൽകിയിട്ടുള്ള ഹെഡ്ലാമ്പ് ക്ലസ്റ്റർ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, സ്പ്ലീറ്റ് സീറ്റ്, ബ്ലാക്ക് അലോയി വീൽ, ഉയർന്ന് നിൽക്കുന്ന എക്സ്ഹോസ്റ്റ്, പ്രൊജക്ട് ചെയ്ത് നിൽക്കുന്ന റൈഡർ ബാഡ്ജിങ്ങ്, ഉയർന്ന ടാങ്ക് തുടങ്ങിയവയാണ് കാഴ്ചയിൽ ഈ ബൈക്കിനെ ആകർഷകമാക്കുന്നത്.നിരവധി സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളുമായി എത്തിയിട്ടുള്ളതും ഈ ബൈക്കിനെ വേറിട്ടതാക്കുന്നുണ്ട്. സീറ്റിനടിയിൽ നൽകിയിട്ടുള്ള സ്റ്റോറേജ് സ്പേസ്, ഉയർന്ന ഇന്ധനക്ഷമത ഉറപ്പാക്കുന്നതിനായി എക്കോ മോഡും മികച്ച പെർഫോമെൻസ് ഉറപ്പാക്കുന്നതിനായി പവർ മോഡും ഈ ബൈക്കിൽ നൽകിയിട്ടുണ്ട്. ഇന്ത്യൻ നിരത്തുകൾക്ക് പുറമെ, വിദേശ രാജ്യങ്ങളിൽ എത്തിക്കാൻ ലക്ഷ്യമിട്ടാണ് ഈ ബൈക്ക് ഒരുക്കിയിട്ടുള്ളതെന്നാണ് റിപ്പോർട്ടുകൾ.ഇന്ത്യൻ നിരത്തുകൾക്ക് യോജിച്ച രീതിയിൽ 180 എം.എം. എന്ന ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസാണ് റൈഡറിൽ നൽകിയിട്ടുള്ളത്. 780 എം.എം. ആണ് സീറ്റ് ഹൈറ്റും 1326 എം.എം. വീൽബേസുമുള്ള ഈ ബൈക്കിന് 123 കിലോഗ്രാം ഭാരവുമുണ്ട്. സുരക്ഷ ഉറപ്പാക്കുന്നതിനായി മുന്നിൽ 240 എം.എം. ഡിസ്ക് ബ്രേക്കും പിന്നിൽ 130 എം.എം. ഡ്രം ബ്രേക്കും നൽകിയിട്ടുണ്ട്.

Related Articles

Back to top button