Auto
Trending

മുഖംമിനുക്കാനൊരുങ്ങി ടൊയോട്ടയുടെ കാംറി ഹൈബ്രിഡ്

ടൊയോട്ടയുടെ പ്രീമിയം സെഡാൻ വാഹനമായ കാംറി ഹൈബ്രിഡിന്റെ മുഖംമിനുക്കിയ മോഡൽ വരവിനൊരുങ്ങുന്നുത. ടീസർ പുറത്തുവിട്ടാണ് ആരാധകരെ കാംറിയുടെ വരവറിയിച്ചിരിക്കുന്നത്.കഴിഞ്ഞ നവംബറിൽ പ്രദർശിപ്പിച്ച കാംറിയുടെ മോഡലാണ് ഇന്ത്യൻ നിരത്തുകളിൽ എത്താൻ കാത്തിരിക്കുന്നത്. ലുക്കിൽ കാര്യമായ മാറ്റം വരുത്തിയതിനൊപ്പം ഫീച്ചറുകളിലും സുരക്ഷയിലും പ്രകടനത്തിലും കൂടുതൽ കരുത്താർജിച്ചാണ് പുതിയ കാംറി എത്തികയെന്നാണ് നിർമാതാക്കൾ അവകാശപ്പെട്ടിരിക്കുന്നത്. കരുത്തിന്റെയും ആഡംബരത്തിന്റെയും സംഗമത്തിനായി കാത്തിരിക്കൂവെന്ന തലക്കെട്ടോടെയാണ് കാംറിയുടെ വരവറിയിച്ചുള്ള ടീസർ ടൊയോട്ട പുറത്തുവിട്ടിട്ടുള്ളത്.ഡിസൈനിൽ കാര്യമായ മാറ്റമാണ് വരുത്തിയിട്ടുള്ളത്. ബ്ലാക്ക് ആക്സെന്റുകൾ നൽകിയിട്ടുള്ള വി ഷേപ്പ് ഗ്രില്ലാണ് മുഖഭാവം അലങ്കരിക്കുന്നത്. എൽ.ഇ.ഡി. ഹെഡ്ലാമ്പും എൽ.ഇ.ഡി. ഡി.ആർ.എല്ലും മുഖസൗന്ദര്യത്തിൽ മാറ്റ് കൂട്ടുന്നുണ്ട്. പുതുക്കിപണിത മുന്നിലെ ബമ്പർ, 18 ഇഞ്ച് വലിപ്പമുള്ള അലോയി വീലുകൾ, വൃത്താകൃതിയിൽ തീർത്തിരിക്കുന്ന ഫോഗ്ലാമ്പ്, എൽ.ഇ.ഡിയിൽ ഒരുങ്ങിയിട്ടുള്ള ടെയ്ൽലാമ്പ് എന്നിവയാണ് ഡിസൈനിലെ മറ്റ് പുതുമകൾ.നേരിയ മാറ്റങ്ങളോടെയാണ് അകത്തളം പുതുക്കി പണിതിട്ടുള്ളത്. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ സംവിധാനങ്ങളുള്ള ഒമ്പത് ഇഞ്ച് ഫ്ളോട്ടിങ്ങ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് പുതിയ കാംറിയിൽ നൽകിയിട്ടുള്ളത്. ടൊയോട്ടയുടെ സിഗ്നേച്ചറായ വൈ ഡിസൈനിലാണ് ഡാഷ്ബോർഡ് തീർത്തിട്ടുള്ളത്. ഹൊറിസോണ്ടൽ ഷേപ്പിലുള്ള എ.സി. വെന്റുകൾ, സെന്റർ കൺസോളിലെ വലിയ കപ്പ് ഹോൾഡറുകൾ, ആംറെസ്റ്റ് തുടങ്ങിയവയും അകത്തളത്തിൽ ഒരുങ്ങിയിട്ടുണ്ട്.മെക്കാനിക്കൽ ഫീച്ചറുകളിൽ മുൻഗാമിയെ അനുകരിച്ചാണ് പുതിയ കാംറിയും എത്തുകയെന്നാണ് വിവരം. മുൻ മോഡലിൽ നൽകിയിട്ടുള്ള 2.5 ലിറ്റർ പെട്രോൾ ഹൈബ്രിഡ് മോട്ടോറാണ് കാംറിയുടെ ഹൃദയം. ഇതിലെ എൻജിനും സെൽഫ് ചാർജിങ്ങ് ഇലക്ട്രിക് മോട്ടോറും ചേർന്ന് 215 ബി.എച്ച്.പി. പവറാണ് ഉത്പാദിപ്പിക്കുന്നത്.

Related Articles

Back to top button