Big B
Trending

വളർച്ച അനുമാനം തിരുത്തേണ്ടിവരുമെന്ന് ആർബിഐ

കോവിഡ് ഒന്നാം തരംഗം ഇന്ത്യൻ സമ്പദ്ഘടനയിൽ ഉണ്ടാക്കിയ അത്ര ഗുരുതര പ്രത്യാഘാതം രണ്ടാം തരംഗം മൂലം ഉണ്ടായിട്ടില്ലെന്ന് റിസർവ് ബാങ്ക്. എന്നാൽ അനിശ്ചിതത്വങ്ങൾ നിലനിൽക്കുകയാണ്. സാമ്പത്തിക മേഖലയുടെ വളർച്ച സാധ്യത, രാജ്യം എത്ര വേഗം കോവിഡിനെ പിടിച്ചു കെട്ടുമെന്നതിനെ ആശ്രയിച്ചാണെന്നും ആർബിഐ വാർഷിക റിപ്പോർട്ടിൽ പറയുന്നു.നിക്ഷേപരംഗവും ഉണർന്നു പ്രവർത്തിക്കേണ്ടതുണ്ട്. രാജ്യത്തിന്റെ ഈ വർഷത്തെ വളർച്ച അനുമാനം തിരുത്തി നിശ്ചയിക്കേണ്ടിവരും. 10.5% ആണ് നിലവിലെ അനുമാനം.


വിവിധ മേഖലകളിലെ പരിഷ്കരണ നടപടികളിലൂടെ വളർച്ച സാധ്യത മെച്ചപ്പെടുത്താം. വായ്പകൾ കിട്ടാക്കടമായി പ്രഖ്യാപിക്കുന്നതിൽ ഏർപ്പെടുത്തിയിരുന്ന സ്റ്റേ സുപ്രീം കോടതി നീക്കിയതോടെ ഇത്തരം ആസ്തികൾ സൂക്ഷ്മമായി നിരീക്ഷിച്ച് ബാങ്കുകൾ മുൻകരുതൽ എടുക്കണമെന്നും ആർബിഐ നിർദേശിച്ചു.കോവിഡ് പശ്ചാത്തലത്തിലുള്ള മൊറട്ടോറിയത്തിന് കൂട്ടുപലിശ ഒഴിവാക്കിയത് ബാങ്കുകളുടെ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിച്ചേക്കാം. കോവിഡ് പശ്ചാത്തലത്തിൽ ആളുകൾ കൂടുതലായി പണം എടുത്ത് കയ്യിൽ വച്ചതോടെ നോട്ടുകളുടെ വിനിമയം കൂടി. കോവിഡ് ഭീതിയിലും റെക്കോർഡ് ഭേദിച്ച് കുതിക്കുന്ന ഓഹരി വിപണി പ്രവണത ഒരു കുമിളയായി മാറാനുള്ള സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പുണ്ട്. കഴിഞ്ഞ വർഷം ജിഡിപി 8% ഇടിഞ്ഞപ്പോഴും ഓഹരിവിപണി നേട്ടത്തിലായിരുന്നു. ആർബിഐയുടെ ബാലൻസ് ഷീറ്റിൽ 3.73 ലക്ഷം കോടിയുടെ വർധനയുണ്ട്; 6.99% ആണ് വളർച്ച.

Related Articles

Back to top button