Tech
Trending

ഗൂഗിൾ മാപ്‌സിന് 4 പുത്തൻ അപ്‍ഡേയ്റ്റുകൾ ഉടനെത്തും

ആൻഡ്രോയിഡ് ഉപഭോക്താക്കൾ മാത്രമല്ല ഐഓഎസ് ഉപഭോക്താക്കൾ പോലും വഴിയറിയാൻ ഇന്നേറ്റവും കൂടുതൽ ആശ്രയിക്കുന്നത് ഗൂഗിൾ മാപ്സിനെയാണ്. ഇടക്കിടയ്ക്ക് നിർത്തി വഴി ചോദിക്കുക, ദിശ ബോർഡുകളിലേക്ക് കണ്ണും നട്ടിരിക്കുക തുടങ്ങിയ പ്രവർത്തികളാണ് ഗൂഗിൾ മാപ്‌സ് വന്നതോടെ സ്ഥലം വിട്ടത്. കൃത്യമായ ഇടവേളകളിൽ അവതരിപ്പിക്കുന്ന അപ്‍ഡേയ്റ്റുകളാണ് ഗൂഗിൾ മാപ്സിന്റെ സ്വീകാര്യത വർദ്ധിപ്പിക്കുന്നത്.ഗൂഗിളിന്റെ ആസ്ഥാനമായ കാലിഫോർണിയയിലെ മൗൺടൺ വ്യൂയിൽ കഴിഞ്ഞ ആഴ്ച നടന്ന ഗൂഗിൾ ഐ/ഓ (Google I/O) ഡെവലപ്പേഴ്‌സ് കോൺഫറൻസിൽ മാപ്‌സിൽ ഈ വർഷം അവതരിപ്പിക്കാൻ ഒരുങ്ങുന്ന പുത്തൻ ഫീച്ചറുകൾ വെളിപ്പെടുത്തി.

കൂടുതൽ വ്യക്തതയുള്ള സ്ട്രീറ്റ് മാപ്

കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തിയ സ്ട്രീറ്റ് മാപ്പുകളാണ് ഈ വർഷമെത്തുക. ഓരോ നഗരങ്ങളിലെയും കാൽനടയാത്രക്കാർക്കുള്ള സീബ്ര ക്രോസ്സുകൾ, അംഗവൈകല്യമുള്ളവർക്കുള്ള പാർക്കിങ്ങുകൾ എന്നിങ്ങനെയുള്ള സൂക്ഷ്മ വിവരങ്ങൾ ഇനി ഗൂഗിൾ മാപ്‌സിൽ തെളിയും. കാൽനട യാത്രക്കാർക്ക് കൂടുതൽ വിവരം നൽകും വിധമാണ് പുത്തൻ അപ്‍ഡേയ്റ്റ് ഒരുങ്ങുന്നത്.

മികച്ച ടേൺ-ബൈ-ടേൺ നാവിഗേഷൻ

മാപ്‌സിൽ ഒരു സ്ഥലത്തേക്ക് നിങ്ങൾ നാവിഗേഷൻ ഉപയോഗിച്ച് സഞ്ചരിക്കുമ്പോൾ വളവുകൾ തമ്മിൽ ആശയക്കുഴപ്പുണ്ടാവാം. പുത്തൻ അപ്‍ഡേയ്റ്റിന്റെ ഭാഗമായി കൂടുതൽ വ്യക്തതയുള്ള നാവിഗേഷൻ ഗൂഗിൾ ഉറപ്പ് വരുത്തും. ഒപ്പം റോഡ് എന്തെങ്കിലും കാരണത്താൽ ബ്ലോക്ക് ആണോ എന്ന് നിർമിത ബുദ്ധിയുടെ സഹായത്തോടെ നീക്ഷിച്ചാവും നാവിഗേഷൻ ഒരുക്കുക.

സമയം അനുസരിച്ച് ഗൂഗിൾ മാപ്‌സിൽ സ്ഥലങ്ങൾ ഹൈലൈറ്റ് ചെയ്യും

ദിവസത്തെയും, സമയത്തെയും, സന്ദർശനത്തിന്റെ ഉദ്ദേശ്യത്തെയും ആശ്രയിച്ച്, ഗൂഗിൾ മാപ്‌സ് ഓരോ ഉപയോക്താവിന് ഏറ്റവും പ്രസക്തമായ സ്ഥലങ്ങൾ ഹൈലൈറ്റ് ചെയ്തു കാണിക്കും. ഉദാഹരണത്തിന്, രാവിലെ ഗൂഗിൾ മാപ്‌സ് സമീപത്തുള്ള കോഫി ഷോപ്പുകളെ ഹൈലൈറ്റ് ചെയ്യും അതെ സമയം വൈകുന്നേരമാവുമ്പോൾ ജനപ്രിയ ഡിന്നർ സ്പോട്ടുകളെയാണ് ഹൈലൈറ്റ് ചെയ്യുക.

ഏറ്റവും സുരക്ഷിതമായ റൂട്ട്

നിലവിൽ ഗൂഗിൾ മാപ്‌സ് ഉപയോക്താക്കളെ ഏറ്റവും വേഗതയേറിയ റൂട്ടുകൾ ആണ് പ്രദർശിപ്പിക്കുക. എന്നാൽ ഇനി ലക്ഷ്യസ്ഥാനത്തേക്ക് ഏറ്റവും സുരക്ഷിത റൂട്ടുകളും പ്രദർശിപ്പിക്കും. അതായത് വളരെയധികം അപകടങ്ങൾ കുറവുള്ളതും, കള്ളന്മാർ, കൊള്ളക്കാർ എന്നിവരുടെ ശല്യം താരതമ്യേന കുറവുള്ള വഴികൾ.

Related Articles

Back to top button