Tech
Trending

പ്രീമിയം സവിശേഷതകളുമായി ടെക്‌നോ സ്പാര്‍ക് 9 വിപണിയിൽ

പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ടെക്‌നോയുടെ പുതിയ സ്പാര്‍ക് 9 സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെത്തി.ജൂലായ് 23 മുതല്‍ ആമസോണില്‍ ടെക്‌നോ സ്പാര്‍ക് 9-ന്റെ രണ്ടു വകഭേദങ്ങള്‍ ലഭ്യമാകും. 4+64 ജിബി വേരിയന്റിന് 8,499 രൂപയും 6+128 ജിബി വേരിയന്റിന് 9,499 രൂപയും ആണ് വില.മികച്ച വേഗത്തിനായി 11 ജിബി റാം, സ്റ്റോറേജ് ഉപയോഗിച്ച് റാം വര്‍ധിപ്പിക്കാന്‍ കഴിയുന്ന മെമ്മറി ഫ്യൂഷന്‍ സംവിധാനം, 128 ജിബി ഇന്റേണല്‍ സ്റ്റേറേജ് (ഇത് 512 ജിബി വരെ വര്‍ധിപ്പിക്കാം), മികച്ച കാഴ്ചാനുഭവം നല്‍കുന്നതിനായി 6.6 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ, 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ്, 89.3% സ്‌ക്രീന്‍-ടു-ബോഡി അനുപാതം, ശക്തമായ മീഡിയടെക് ഹെലിയോ ജി 37 പ്രോസസര്‍, എഐ സഹായത്തോടെയുള്ള 13 എംപി ഡ്യുവല്‍ കാമറ, 8 എം പി സെല്‍ഫി കാമറ, 5000 എംഎഎച്ച് ബാറ്ററി തുടങ്ങിയവ ടെക്‌നോ സ്പാര്‍ക് 9-ന്റെ സവിശേഷതകളാണ്.

ആകര്‍ഷക രൂപകല്‍പ്പനയുള്ള ഈ ഫോണ്‍ സ്‌കൈ മിറര്‍, ഇന്‍ഫിനിറ്റി ബ്ലാക്ക് എന്നീ നിറങ്ങളില്‍ ലഭ്യമാണ്. ആന്‍ഡ്രോയിഡ്12 ഓപ്പറേറ്റിംഗ് സംവിധാനമാണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്.ഏറ്റവും കുറഞ്ഞ വിലയില്‍ പ്രീമിയം സവിശേഷതകള്‍ ഉള്‍ക്കൊള്ളിക്കാനാണ് ടെക്‌നോയില്‍ തങ്ങള്‍ നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്ന് ട്രാന്‍ഷന്‍ ഇന്ത്യയുടെ സിഇഒ അരിജീത് തലപത്ര പറഞ്ഞു. വലിയ ഡിസ്‌പ്ലേ, മികച്ച ക്യാമറ, ശക്തമായ പ്രോസസര്‍ എന്നിങ്ങനെയുള്ള പുതുതലമുറ ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ മുന്നില്‍ കണ്ടാണ് സ്പാര്‍ക്ക് 9 ഡിസൈൻ ചെയ്തിരിക്കുന്നതെന്നും ഏറ്റവും മികച്ച വിലയിലാണ് ഇതു വിപണിയില്‍ എത്തിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button