Auto
Trending

പുതിയ സെല്‍ഫ് ഡ്രൈവിങ് ടാക്‌സികള്‍ അവതരിപ്പിച്ച് ബയ്ദു

മുന്‍നിര ചൈനീസ് ടെക്ക് കമ്പനിയായ ബയ്ദുവിന്റെ സെല്‍ഫ് ഡ്രൈവിങ് ടാക്‌സി സേവനമായ അപ്പോളോ ഗോയിലേക്ക് പുതിയ സെല്‍ഫ് ഡ്രൈവിങ് ടാക്‌സി കാര്‍ പുറത്തിറക്കി.അപ്പോളോ ആര്‍ടി 6 എന്ന പുതിയ കാറിന് 20 വര്‍ഷം അനുഭവ പരിചയമുള്ള ഒരു ഡ്രൈവറുടെ കഴിവുകളുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്.2.5 ലക്ഷം യുവാനാണ് (29.57 ലക്ഷം രൂപ ) അപ്പോളോ ആര്‍ടി6-ന്റെ വില. കമ്പനിയുടെ മറ്റ് മോഡലുകളേക്കാള്‍ വളരെ കുറവാണിത്.വിലക്കുറവിലൂടെ കൂടുതല്‍ കാറുകള്‍ റോഡിലിറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്പനിയുടെ സഹസ്ഥാപകനും സഇഒയുമായ റോബിന്‍ ലി കമ്പനിയുടെ വാര്‍ഷിക ടെക്‌നോളജി കോണ്‍ഫറന്‍സില്‍ പറഞ്ഞു.

ചൈനീസ് നിയമ പ്രകാരം ഓട്ടോണമസ് കാറുകളില്‍ സുരക്ഷയ്ക്ക് വേണ്ടി ഒരു ഡ്രൈവര്‍ ഉണ്ടാവണമന്ന നിബന്ധനയുണ്ട്. എന്നാല്‍, ഭാവിയില്‍ ആര്‍ടി6-ന്റെ വേര്‍പെടുത്താനാവുന്ന സ്റ്റിയറിങ് ചക്രം ഒഴിവാക്കി പകരം ആ സ്ഥാനത്ത് അധിക സീറ്റോ വെന്‍ഡിങ് മെഷീനുകളോ ഡെസ്‌കോ ഗെയിം കണ്‍സോളുകളോ സ്ഥാപിക്കാന്‍ സാധിക്കുമെന്ന് ബയ്ദു പറഞ്ഞു.2023 പകുതിയോടെ ആര്‍ടി6 കാറുകള്‍ ചെറിയ തോതില്‍ നിരത്തിലെത്തും. ക്രമേണ ഒരു ലക്ഷം യൂണിറ്റുകള്‍ നിരത്തിലെത്തിക്കാനാണ് ബയ്ദു ലക്ഷ്യമിടുന്നത്. എട്ട് ലൈറ്റ് ഡിറ്റക്ഷന്‍ ആന്റ് റേഞ്ചിങ് (ലിഡാര്‍) സെന്‍സറുകളും ഒരു 6എംഎം വേവ് റഡാറും 12 അള്‍ട്രാ സോണിക് സെന്‍സറും 12 ക്യാമറകളും ഉള്‍പ്പടെ 38 സെന്‍സറുകളാണ് കാറിലുള്ളത്.ചൈനയില്‍ ഷെന്‍സെന്‍, ഷാങ്ഹായ്, ബെയ്ജിങ് ഉള്‍പ്പടെ 10 നഗരങ്ങളില്‍ ബയ്ദുവിന്റെ റോബോടാക്‌സികള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഓടുന്നുണ്ട്. 2020-ലാണ് അപ്പോളോ ഗോ സേവനം ആരംഭിച്ചത്.

Related Articles

Back to top button