Tech
Trending

പുത്തൻ സ്മാർട് വാച്ചുമായി ഫയർ-ബോൾട്ട്

ഫയർ-ബോൾട്ടിന്റെ 240×240 പിക്‌സൽ റെസലൂഷനുള്ള 1.28 ഇഞ്ച് എച്ച്‌ഡി ഡിസ്‌പ്ലേ ഫീച്ചർ ചെയ്യുന്ന പുതിയ സ്‌മാർട് വാച്ച് പുറത്തിറങ്ങി. പുതിയ ‘ക്വാണ്ടം’ സ്മാർട് വാച്ച് ഫെബ്രുവരി 14 മുതൽ ആമസോണിലും ഫയർബോൾട്ട് ഡോട്ട് കോമിലും 2,999 രൂപയ്ക്ക് വാങ്ങാൻ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. കറുപ്പ്, ചുവപ്പ്, പച്ച, നീല എന്നീ നാല് നിറങ്ങളിലാണ് ഇത് വരുന്നത്. ഫാഷനും സാങ്കേതികവിദ്യയും സമന്വയിപ്പിച്ച പുതിയ ആഡംബര സ്മാർട് വാച്ചുകൾ അവതരിപ്പിക്കുന്നതിൽ ഞങ്ങൾക്ക് ഏറെ സന്തോഷമുണ്ടെന്ന് ഫയർ-ബോൾട്ടിന്റെ സഹസ്ഥാപകരായ ആയുഷി കിഷോറും അർണവ് കിഷോറും പറഞ്ഞു. ഹൃദയമിടിപ്പ്, ഉറക്കം, ശരീരത്തിലെ ഓക്‌സിജന്റെ അളവ് തുടങ്ങിയ ആരോഗ്യ കാര്യങ്ങളും പുതിയ സ്മാർട് വാച്ച് നിരീക്ഷിക്കുന്നു. ഇത് 128 എംബി ഇൻ-ബിൽറ്റ് സ്റ്റോറേജുമായാണ് വരുന്നത്. പുതിയ വാച്ചിൽ ഇൻ-ബിൽറ്റ് സ്പീക്കറും മൈക്കും ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ ഉപയോക്താക്കൾക്ക് വാച്ചിൽ നിന്ന് നേരിട്ട് വോയ്‌സ് കോളുകൾ ചെയ്യാനും കോളുകൾ സ്വീകരിക്കാനും കഴിയും. അലാം, ടൈമർ, സ്റ്റോപ്പ് വാച്ച് തുടങ്ങി ഫീച്ചറുകളും ഈ വാച്ചിലുണ്ട്.ഐപി67 വാട്ടർ റെസിസ്റ്റൻസ്, വോയ്‌സ് അസിസ്റ്റന്റ്, ടിഡബ്ല്യുഎസ് കണക്ട്, ഒന്നിലധികം സ്‌പോർട്‌സ് മോഡുകൾ തുടങ്ങിയ ഫീച്ചറുകളോടെയാണ് സ്മാർട് വാച്ച് വരുന്നത്. 350 എംഎഎച്ച് ആണ് ബാറ്ററി. ഒറ്റ ചാർജിൽ ഏഴ് ദിവസം വരെ ഉപയോഗിക്കാം. ബ്ലൂടൂത്ത് കോളിങ്ങിന് രണ്ട് ദിവസം വരെയും ബാറ്ററി ലഭിക്കും.

Related Articles

Back to top button