Auto
Trending

പ്രീമിയം വാഹനത്തിന്റെ തലയെടുപ്പിൽ പുത്തൻ ഇ.വിയുമായി ടാറ്റ

നെക്‌സോണ്‍, ടിഗോര്‍ തുടങ്ങിയ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പിന്നാലെ പുതിയ വാഹനം പുറത്തിറക്കാനൊരുങ്ങുകയാണ് ഇന്ത്യയുടെ സ്വന്തം വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്. ഇതിന്റെ ഭാഗമായി പുതിയ ഇലക്ട്രിക് കൂപ്പെ എസ്.യു.വി. കണ്‍സെപ്റ്റ് മോഡല്‍ ‘കര്‍വ്’ ടാറ്റ മോട്ടോഴ്‌സ് പുറത്തിറക്കി. 2024-ഓടെ കര്‍വിന്റെ പ്രൊഡക്ഷന്‍ പതിപ്പ് ഇന്ത്യന്‍ നിരത്തുകളില്‍ എത്തിക്കാനാണ് ടാറ്റ പദ്ധതിയിടുന്നത്.ടാറ്റയുടെ പുതിയ ഡിസൈന്‍ ഫിലോസഫിയില്‍ ജനറേഷന്‍ 2 ആര്‍ക്കിടെക്ചറിലാണ് കര്‍വ് എന്ന ഇലക്ട്രിക് എസ്.യു.വി. കണ്‍സെപ്റ്റ് ഒരുങ്ങിയിരിക്കുന്നത്. നെക്‌സോണിനെക്കാള്‍ വലിപ്പമുള്ള ഈ വാഹനത്തിന്റെ നീളം 4.3 മീറ്ററായിരിക്കും. നെക്‌സോണിനെക്കാള്‍ 50 എം.എം. അധിക വീല്‍ബേസും കര്‍വില്‍ നല്‍കുന്നുണ്ട്.ഇന്ത്യയില്‍ ഹ്യുണ്ടായി കോന, എം.ജി. ZS ഇലക്ട്രിക് എന്നീ വാഹനങ്ങളുമായായിരിക്കും കര്‍വ് മത്സരിക്കുക.ടാറ്റയുടെ ഡിജിറ്റല്‍ ഡിസൈന്‍ കണ്‍സെപ്റ്റിലാണ് കര്‍വ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കൂപ്പെ രൂപത്തിനൊപ്പം ബോണറ്റിലുടനീളമുള്ള എല്‍.ഇ.ഡി. സ്ട്രിപ്പ്, ട്രയാങ്കുലര്‍ കണ്‍സോളില്‍ നല്‍കിയിട്ടുള്ള ഹെഡ്‌ലാമ്പ്, പുതുമയുള്ള ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള ബമ്പര്‍, വീതിയുള്ള ലോവര്‍ ലിപ്പ് എന്നിവയാണ് മുഖഭാവം അലങ്കരിക്കുന്നത്. മുന്നിലേതിന് സമാനമായി എല്‍.ഇ.ഡി. ലൈറ്റ് സ്ട്രിപ്പാണ് പിന്നിലുമുള്ളത്. മസ്‌കുലര്‍ ഭാവത്തിലാണ് പിന്നിലെ ബമ്പര്‍ ഒരുക്കിയിട്ടുള്ളത്.പ്രീമിയം വാഹനങ്ങളോട് കിടപിടിക്കുന്ന അകത്തളമാണ് കര്‍വില്‍ ഒരുങ്ങിയിട്ടുള്ളത്. മൂന്ന് തട്ടുകളായി ഒരുങ്ങിയിട്ടുള്ള ഡാഷ്‌ബോര്‍ഡ് ഫാബ്രിക്, എല്‍.ഇ.ഡി. പ്ലാസ്റ്റിക് എന്നിവ നല്‍കിയാണ് അലങ്കരിക്കുന്നത്. ഫ്രീ സ്റ്റാന്റ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഫുള്‍ ടച്ച് ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പുതുമയുള്ള സ്റ്റിയറിങ്ങഅ വീല്‍, ലെതര്‍ ആവരണമുള്ള സ്റ്റിയറിങ്ങ് വീല്‍ തുടങ്ങിയവയാണ് അകത്തളത്തെ കൂടുതല്‍ ആഡംബരമാക്കുന്നത്.കൂടുതല്‍ കപ്പാസിറ്റിയുള്ള ബാറ്ററിയും പവര്‍ട്രെയിനുകളും ഉപയോഗിക്കാന്‍ സാധിക്കുമെന്നതാണ് ജനറേഷന്‍ 2 ഇ.വി. ആര്‍ക്കിടെക്ചറിന്റെ സവിശേഷത. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 500 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനുള്ള ശേഷി ഈ വാഹനത്തിന് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, പവര്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

Related Articles

Back to top button