
ഇന്ത്യയിലെ ഏറ്റവും വലിയ വൈദ്യുതി കാര്‍ നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്സ് ഉത്പാദനം കുത്തനെ വര്‍ധിപ്പിക്കുന്നു.നെക്സോണിനും ടിഗോര്‍ ഇവിക്കും പിന്നാലെ ടിയാഗോ ഇവി കൂടി വന്നതോടെ 2024 സാമ്പത്തിക വര്‍ഷം വൈദ്യുതി കാര്‍ വില്പന ഒരു ലക്ഷമാക്കി വര്‍ധിപ്പിക്കാനാണ് ടാറ്റയുടെ ശ്രമം. 12-18 മാസങ്ങള്‍ക്കകം ഒരുലക്ഷം വൈദ്യുതി കാര്‍ ഇന്ത്യയില്‍ വില്‍ക്കുന്ന ആദ്യത്തെ കമ്പനിയായി ടാറ്റ മോട്ടോഴ്സ് മാറും. ഇപ്പോഴത്തെ അതേ കുതിപ്പില്‍ മുന്നോട്ടു പോയാല്‍ ടാറ്റ മോട്ടോഴ്സിന്റെ വൈദ്യുതി കാര്‍ വിപണി 12,000 കോടി മുതല്‍ 15,000 കോടി വരെയായി മാറും. ടാറ്റയുടെ മൂന്നു വര്‍ഷം മുമ്പുള്ള കാറുകളില്‍ നിന്നുള്ള വിറ്റുവരവിന് തുല്യമാണിത്. വിപണിയില്‍ നിന്നുള്ള അനുകൂല സാഹചര്യങ്ങളെ പരമാവധി ഉപയോഗിക്കാന്‍ തന്നെയാണ് ടാറ്റയുടെ തീരുമാനം. ടാറ്റ പവറുമായി സഹകരിച്ച് ഇതിനകം തന്നെ രാജ്യത്ത് നാലായിരം ചാര്‍ജിങ് സ്റ്റേഷനുകള്‍ ടാറ്റ മോട്ടോഴ്സ് സ്ഥാപിച്ചു കഴിഞ്ഞു. വരുന്ന രണ്ടു വര്‍ഷത്തിനകം 10,000 ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനാണ് ടാറ്റ മോട്ടോഴ്സിന്റെ പദ്ധതി.