Tech
Trending

ഒപ്പോ A74 വില്പന ഇന്നാരംഭിക്കും

ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഒപ്പോ ഈ മാസം 20-ന് വിപണിയിലെത്തിച്ച ബ്രാൻഡിന്റെ ഏറ്റവും വിലക്കുറവുള്ള 5ജി സ്മാർട്ട്ഫോൺ A74 5ജിയുടെ വില്പന ഇന്നാരംഭിക്കും.ഉച്ചയ്ക്ക് 1 മണി മുതൽ ഇ കോമേഴ്‌സ് വെബ്‌സൈറ്റ് ആയ ആമസോൺ വഴിയാണ് വില്പന ആരംഭിക്കുക. ഫ്ലൂയിഡ് ബ്ലാക്ക്, ഫന്റാസ്റ്റിക് പർപ്പിൾ എന്നീ നിറങ്ങളിൽ ലഭ്യമായ ഒപ്പോ A74 5ജിയ്ക്ക് 17,990 രൂപയാണ് വില.


ആൻഡ്രോയിഡ് 11 അടിസ്ഥാനമായ കളർ ഓഎസ് 11.1-ലാണ് ഒപ്പോ A74 5ജി പ്രവർത്തിക്കുന്നത്. 90Hz റിഫ്രഷ് റേറ്റുള്ള 6.5-ഇഞ്ച് ഫുൾ-എച്ഡി+ (1,080×2,400 പിക്‌സൽ) എൽസിഡി പാനൽ ഡിസ്‌പ്ലേയാണ് ഒപ്പോ A74 5ജിയ്ക്ക്. 405 പിപിഐ പിക്സൽ ഡെൻസിറ്റിയും 20:9 ആസ്‌പെക്ട് റേഷ്യോയും ഈ ഡിസ്‌പ്ലേയ്ക്കുണ്ട്. ഒക്ടാകോർ ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 480 SoC പ്രോസസ്സർ ആണ് ഒപ്പോ A74 5ജിയുടെ ഹൃദയം.48 മെഗാപിക്സൽ പ്രൈമറി സെൻസറും (എഫ് / 1.7 ലെൻസ്), 2 മെഗാപിക്സൽ ഡെപ്ത് സെൻസറും, 2 മെഗാപിക്സൽ മാക്രോ ഷൂട്ടറും ഉൾക്കൊള്ളുന്ന ട്രിപ്പിൾ ക്യാമെറായാണ് ഒപ്പോ A74 5ജിയ്ക്ക്. മുൻവശത്ത് സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി 8 മെഗാപിക്സൽ ക്യാമറ സെൻസറുമുണ്ട്.18W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്‌ക്കുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് ഒപ്പോ A74 5ജിയിൽ. 128 ജിബി ഓൺ‌ബോർഡ് സ്റ്റോറേജ് മൈക്രോ എസ്ഡി കാർഡ് വഴി വർദ്ധിപ്പിക്കാം.5ജി, 4ജി എൽടിഇ, വൈ-ഫൈ 802.11ac, ബ്ലൂടൂത്ത് വി 5.1, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകൾ.

Related Articles

Back to top button