Tech
Trending

ഷാഓമി എംഐ ക്യൂഎൽഇഡി ടിവി 75 ഇന്ത്യയിൽ അവതരിപ്പിച്ചു

പ്രീമിയം സ്മാർട്ട്ഫോൺ ശ്രേണിയായ എംഐ11 ഇന്ത്യൻ അവതരിപ്പിക്കുന്നതോടൊപ്പം ചൈനീസ് ടെക്നോളജി ഭീമന്മാരായ ഷാഓമി ഇന്ത്യയിലെ തങ്ങളുടെ ഏറ്റവും വലിയ ടിവിയായി എംഐ ക്യൂഎൽഇഡി ടിവി 75 അവതരിപ്പിച്ചു.വലിപ്പത്തിൽ മാത്രമല്ല വിലയിലും ഷാഓമിയുടെ ഇന്ത്യയിലെ ഏറ്റവും വിലക്കൂടുതലുള്ള ടിവിയാണ് എംഐ ക്യൂഎൽഇഡി ടിവി 75. എംഐ ക്യൂഎൽഇഡി ടിവി 4K ശ്രേണിയിലേക്കാണ് പുത്തൻ ടിവിയും അവതരിപ്പിച്ചിരിക്കുന്നത്.ഷാഓമിയുടെ മറ്റുള്ള ക്യൂഎൽഇഡി ടിവികളുമായി താരതമ്യം ചെയ്യുമ്പോൾ എംഐ ക്യൂഎൽഇഡി ടിവി 75 വില വളരെ കൂടുതലാണ്. 1,19,999 രൂപയാണ് ടിവിയുടെ വില. ഈ മാസം 27-ന് ഷഓമിയുടെ ഓൺലൈൻ സ്റ്റോറുകളിലൂടെയും ഫ്ലിപ്കാർട്ടിലൂടെയുമാണ് എംഐ ക്യൂഎൽഇഡി ടിവി 75 വില്പനക്കെത്തുക.


97 ശതമാനം സ്ക്രീൻ-റ്റു-ബോഡി റേഷ്യോയും, 120Hz പീക്ക് റിഫ്രഷ് റേറ്റുമുള്ള 75-ഇഞ്ച് ക്യൂഎൽഇഡി സ്ക്രീൻ ആണ് പുത്തൻ ഷഓമി ടിവിയുടെ ആകർഷണം. ഡോൾബി വിഷൻ, എച്ഡിആർ10+, എച്ഡിആർ10, എച്എൽജി ഫോർമാറ്റുകൾ സപ്പോർട്ട് ചെയ്യുന്ന എംഐ ക്യൂഎൽഇഡി ടിവി 75-ൽ ഡിമ്മിങ് ടെക്നോളോജിയുമുണ്ട്. ഏറ്റവും മികച്ച ഡിമ്മിങ്ങിനായി 192 സോണുകളാണ് ഡിസ്‌പ്ലേയിൽ ഒരുക്കിയിരിക്കുന്നത്.6 ഡ്രൈവർ സിസ്റ്റം വഴി 30W സൗണ്ട് ഔട്പുട്ട് ആണ് എംഐ ക്യൂഎൽഇഡി ടിവി 75-ൽ ഒരുക്കിയിരിക്കുന്നത്. രണ്ട് ട്വീറ്ററുകളും, രണ്ട് ഫുൾ റേഞ്ച് സ്പീക്കറുകളും, രണ്ട് വൂഫറുകളും ചേർന്ന സൗണ്ട് സിസ്റ്റം ഡോൾബി ഓഡിയോ, ഡിടിഎസ്-എച്ഡി ഫോർമാറ്റുകൾ സപ്പോർട്ട് ചെയ്യുന്നുണ്ട്. മികച്ച ശബ്ദം ഉറപ്പ് വരുത്താൻ വലിപ്പം കൂടിയ സ്പീക്കർ ക്യാവിറ്റിയാണ് തങ്ങളുടെ പുത്തൻ ടിവിയ്ക്ക് എന്ന് ഷഓമി അവകാശപ്പെടുന്നു.ആൻഡ്രോയിഡ് ടിവി 10-ൽ പ്രവർത്തിക്കുന്ന എംഐ ക്യൂഎൽഇഡി ടിവി 75-ന് ആൻഡ്രോയിഡ് ടിവി യൂസർ ഇന്റർഫേസ്, ഷഓമി പാച്ച്വാൾ ഇന്റർഫേസ് ആക്‌സസ്സുണ്ട്. ക്വാഡ്-കോർ 64-ബിറ്റ് A55 പ്രോസസ്സർ അടിസ്ഥാനമായാണ് എംഐ ക്യൂഎൽഇഡി ടിവി 75 പ്രവർത്തിക്കുന്നത്. 2 ജിബി റാമും 32 ജിബി ഇന്റെർണൽ സ്റ്റോറേജും ടിവിയ്ക്കുണ്ട്. ബിൽറ്റ്-ഇൻ ക്രോംകാസ്റ്റ്, റിമോട്ട് വഴി ഗൂഗിൾ അസിസ്റ്റന്റ് അക്സസ്സ്, ഹാൻഡ്‌സ്-ഫ്രീ വോയിസ് കണ്ട്രോൾ എന്നിവയാണ് എംഐ ക്യൂഎൽഇഡി ടിവി 75-ന്റെ ആകർഷണങ്ങൾ.

Related Articles

Back to top button