Auto
Trending

വീണ്ടും കാറുകളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങി ടാറ്റ മോട്ടോഴ്‌സ്

2021ആരംഭിച്ചതിന് ശേഷമുള്ള മൂന്നാംവട്ട വില വർധിപ്പിക്കലിനൊരുങ്ങി ഇന്ത്യയുടെ ജനപ്രിയ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സ്. കമ്പനിയുടെ പാസഞ്ചർ കാറുകളുടെ വില വർധിപ്പിക്കാനാണ് കമ്പനി തയാറെടുക്കുന്നത്. എന്നാൽ, എത്ര ശതമാനം വിലയാണ് വർധിപ്പിക്കുന്നതെന്നും എന്ന് മുതലാണ് പുതിയ വില പ്രാബല്യത്തിൽ വരുത്തുകയെന്നുമുള്ള കാര്യങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല.വാഹന നിർമാണത്തിന് ഉപയോഗിക്കുന്ന സ്റ്റീലിന്റെയും മറ്റ് അസംസ്കൃത വസ്തുകളുടെയും വില ഉയർന്നത് വില വർധിപ്പിക്കാൻ കമ്പനിയെ നിർബന്ധിതരാക്കിയിട്ടുണ്ടെന്നാണ് വില വർധിപ്പിക്കുന്നതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.2021 ജനുവരിയിൽ തന്നെയാണ് ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വാഹനങ്ങളുടെ വില വർധിപ്പിച്ചത്. മോഡലുകൾക്ക് അനുസരിച്ച് പരമാവധി 26,000 രൂപ വരെയായിരിക്കും വർധിപ്പിച്ചത്. നാല് മാസങ്ങൾക്ക് ശേഷം മെയ് മാസത്തിലും ടാറ്റ വാഹനങ്ങളുടെ വില ഉയർത്തിയിരുന്നു. 1.8 ശതമാനം വരെയാണ് രണ്ടാം തവണ വർധിപ്പിച്ചത്. ഇത്തവണ ഉയർത്തുന്നത് എത്രയെന്ന് വൈകാതെ പുറത്തുവന്നേക്കും.ടാറ്റ മോട്ടോഴ്സിന് പുറമെ, ഇന്ത്യയിലെ മറ്റ് വാഹന നിർമാതാക്കളും വില വർധനവ് പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Back to top button