Auto
Trending

വില്‍പ്പനയുടെ 25 ശതമാനം ഇലക്ട്രിക് മോഡലാക്കാനൊരുങ്ങി ടാറ്റ

സമീപഭാവിയിൽ മൊത്തം യാത്രാവാഹന വിൽപ്പനയുടെ 25 ശതമാനംവരെ വൈദ്യുതവാഹനങ്ങളാക്കാൻ ലക്ഷ്യമിട്ട് ടാറ്റ മോട്ടോഴ്സ്. നിലവിൽ ഇത് രണ്ടുശതമാനം മാത്രമാണ്.2025-നു മുമ്പായി യാത്രാവാഹന വിഭാഗത്തിൽ പത്ത് വൈദ്യുതവാഹന മോഡലുകൾ അവതരിപ്പിക്കും. കൂടുതൽ ദൂരപരിധി ലഭിക്കുന്ന ഇ-ടിഗോർ ഈ സാമ്പത്തികവർഷംതന്നെ പുറത്തിറക്കും. കൂടുതൽ പേർക്ക് പ്രാപ്യമായ വിലയിൽ വൈദ്യുതവാഹനം ലഭ്യമാക്കാനുള്ള പദ്ധതികളും കമ്പനി തയ്യാറാക്കിവരുകയാണ്.കമ്പനിയുടെ 76-ാം വാർഷിക പൊതുയോഗത്തിൽ ടാറ്റ മോട്ടോഴ്സ് ചെയർമാൻ എൻ. ചന്ദ്രശേഖരനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആവശ്യമായ സമയത്ത് വൈദ്യുതവാഹനങ്ങൾക്കായി പ്രത്യേക മൂലധനസമാഹരണം നടത്തുമെന്നും ഓഹരിയുടമകളെ അറിയിച്ചു.ടാറ്റ പവറുമായി ചേർന്ന് 25 നഗരങ്ങളിലായി 10,000 ചാർജിങ് സ്റ്റേഷനുകൾ ഒരുക്കും. ബാറ്ററിനിർമാണശാലയും പരിഗണനയിലുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഹൈഡ്രജൻ ഫ്യുവൽ സെൽ വാഹനങ്ങളാണ് മറ്റൊരു ലക്ഷ്യം.

Related Articles

Back to top button