Tech
Trending

ജി മെയില്‍ ആപ്പില്‍ മെഷീന്‍ ലേണിങ് ഫീച്ചറുകള്‍ അവതരിപ്പിച്ചു

ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ള ഇ മെയില്‍ സേവനദാതാവാണ് ഗൂഗിളിന്റെ ജി മെയില്‍.ജി മെയിലിന്റെ മൊബൈല്‍ ആപ്പില്‍ വലിയ മാറ്റങ്ങള്‍ വരുന്നു. ജി മെയില്‍ ഉപഭോക്താക്കള്‍ക്ക് ഇന്‍ബോക്‌സ് ഉപയോഗിക്കുന്നതിനും ഇ മെയിലുകള്‍ തിരയുന്നതിനുമെല്ലാമായി മെഷീന്‍ ലേണിങ് അധിഷ്ടിതമായ ചില സംവിധാനങ്ങള്‍ വിന്യസിക്കാനുള്ള ശ്രമത്തിലാണ് ഗൂഗിള്‍. പുതിയ സംവിധാനം എത്തുന്നതോടെ ജി മെയിലില്‍ ഉപഭോക്താവ് ഒരു കാര്യം തിരയുമ്പോള്‍ ടോപ്പ് റിസല്‍ട്ട് പ്രദര്‍ശിപ്പിക്കപ്പെടും. മെഷീന്‍ ലേണിങ് മോഡലുകള്‍ ഉപയോഗിച്ചാണ് ഈ ടോപ്പ് റിസല്‍ട്ട് തയ്യാറാക്കുന്നത്. ഉപഭോക്താവ് എന്താണ് തിരയുന്ന കാര്യത്തിന് അനുസരിച്ചായിരിക്കും ഈ ടോപ്പ് റിസല്‍ട്ട് തയ്യാറാക്കുക. ഉപഭോക്താക്കള്‍ ഏറെ കാലമായി ആവശ്യപ്പെടുന്ന സൗകര്യമാണിതെന്ന് ഗൂഗിള്‍ പറയുന്നു. ഇ മെയിലുകളും ഫയലുകളും വളരെ വേഗം കണ്ടുപിടിക്കാന്‍ ഇതുവഴി ഉപഭോക്താവിന് സാധിക്കും. ജൂണ്‍ രണ്ട് മുതലാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ച് തുടങ്ങിയത്‌.

Related Articles

Back to top button