Tech
Trending

സോണി ബ്രാവിയ X82L ടിവി സീരീസ് ഇന്ത്യയിലെത്തി

ഇലക്ട്രോണിക്സ് നിർമ്മാതാക്കളായ സോണി ഇന്ത്യൻ വിപണിയിൽ പുതിയ സ്മാർട്ട് ടിവികൾ അവതരിപ്പിച്ചു. സോണി ബ്രാവിയ X82L ടിവി സീരീസാണ് (Sony Bravia X82L TV Series) കമ്പനി പുറത്തിറക്കിയിരിക്കുന്നത്. മൂന്ന് സ്ക്രീൻ വലിപ്പങ്ങളിലുള്ള ടിവികളാണ് ഈ സീരീസിലുള്ളത്. 55 ഇഞ്ച്, 65 ഇഞ്ച്, 75 ഇഞ്ച് സ്‌ക്രീൻ വലിപ്പങ്ങളിൽ ലഭിക്കുന്ന സോണി ബ്രാവിയ X82L ടിവികൾ ഗൂഗിൾ ടിവി പ്ലാറ്റ്‌ഫോമിലാണ് പ്രവർത്തിക്കുന്നത്.സോണി ബ്രാവിയ X82L ടിവിയുടെ 55 ഇഞ്ച് മോഡലിന് 91,990 രൂപയാണ് ഇന്ത്യയിൽ വില. ഈ ടിവിയുടെ 65 ഇഞ്ച് വലിപ്പമുള്ള മോഡലിന് 1,24,990 രൂപ വിലയുണ്ട്. 75 ഇഞ്ച് വലിപ്പമുള്ള സോണി ബ്രാവിയ X82L ടിവിയുടെ വിലയോ ലഭ്യതയോ വെളിപ്പെടുത്തിയിട്ടില്ല. 55 ഇഞ്ച്, 65 ഇഞ്ച് വലിപ്പങ്ങളുള്ള സോണി ബ്രാവിയ X82L ടിവികളുടെ വിൽപ്പന ഇതിനകം ആരംഭിച്ചിട്ടുണ്ട്. സോണി സെന്ററുകളിലും ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകളിലും ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിലും ഈ ടിവികൾ ലഭ്യമാകും.സോണി ബ്രാവിയ X82L ടിവി സീരീസ് ടെലിവിഷനുകൾ ഡയറക്ട് എൽഇഡി യൂണിറ്റുകളാണ് നൽകുന്നത്.ഈ ടിവികളിൽ സോണി ട്രൈലുമിനോസ് പ്രോ കളർ അൽഗോരിതങ്ങളും സോണി നൽകിയിട്ടുണ്ട്. ഡോൾബി വിഷൻ, ഡോൾബി അറ്റ്‌മോസ് എന്നിവ സപ്പോർട്ട് ചെയ്യുന്ന 4കെ ഡിസ്‌പ്ലേകളാണ് സോണി ബ്രാവിയ X82L ടിവി സീരീസിലെ മൂന്ന് ടിവികളിലും കമ്പനി നൽകിയിട്ടുള്ളത്.

ഈ സ്മാർട്ട് ടിവികളുടെ മറ്റൊരു പ്രധാന സവിശേഷത വോയ്‌സ് കമാൻഡുകളാണ്. വോയിസ് കമാൻഡുകൾ ഉപയോഗിച്ച് ഏത് ആപ്പിലും സെർച്ച് ചെയ്യാനും സാധിക്കും. ഇതിന് സഹായിക്കുന്നത് ഗൂഗിൾ ടിവി തന്നെയാണ്.സോണി ബ്രാവിയ X82L ടിവി സീരീസ് ടിവികളിൽ 10,000ൽ അധികം ആപ്പുകൾ സപ്പോർട്ട് ചെയ്യുന്നു.ആംബിയന്റ് ഒപ്റ്റിമൈസേഷൻ ടെക്നോളജിയും സ്മാർട്ട് ടിവികളിൽ ഉണ്ട്. ഒരു ലൈറ്റ് സെൻസർ ഉപയോഗിച്ച് മുറിയുടെ ലൈറ്റിങ് അവസ്ഥകൾക്ക് അനുയോജ്യമായ രീതിയിൽ ബ്രൈറ്റ്നസ് ഓട്ടോമാറ്റിക്കായി ക്രമീകരിക്കുന്ന സംവിധാനമാണ് ഇത്.മുറിയിലുള്ള ആളുകളുടെ സ്ഥാനം തിരിച്ചറിഞ്ഞ് അതിനനുസരിച്ച് ഓഡിയോ ഒപ്റ്റിമൈസ് ചെയ്യുന്ന അക്കോസ്റ്റിക് ഓട്ടോ കാലിബ്രേഷൻ സാങ്കേതികവിദ്യയും സോണി ബ്രാവിയ X82L ടിവി സീരീസിൽ ഉണ്ട്. പിഎസ്5 കൺസോളിനുള്ള നേറ്റീവ് സപ്പോർട്ട് ഉൾപ്പെടെയുള്ള ഗെയിമിങ് സവിശേഷതകളും സോണി ടിവിയിൽ നൽകിയിട്ടുണ്ട്.

Related Articles

Back to top button