Auto
Trending

ബോജുന്‍ യെപ് ഇ.വി ഇന്ത്യയിലേക്ക് എത്തുന്നു

മാരുതി സുസുക്കി ജിമ്‌നി നിരത്തുകളില്‍ എത്താനൊരുങ്ങുകയാണ്. ഈ വാഹനത്തിന് ഒരു അപരന്‍ ഇന്ത്യയില്‍ എത്തിയേക്കുമെന്നാണ് പുതിയ സൂചന. അടുത്തിടെ ചൈനയില്‍ പുറത്തിറക്കിയ ബോജുന്‍ യെപ് ഇ.വിയാണ് ജിമ്‌നിയോട് സാദൃശ്യമുള്ള രൂപത്തില്‍ എത്തിയിട്ടുള്ളത്.ഈ വാഹനം ഇന്ത്യയില്‍ എത്തിക്കുക എം.ജി. മോട്ടോഴ്‌സ് ആയിരിക്കുമെന്നാണ് വിവരങ്ങള്‍. ചൈനയില്‍ എത്തിയ യെപ് ഇ.വി മൂന്ന് ഡോര്‍ വാഹനമാണ്. നിലവില്‍ രണ്ട് ഇലക്ട്രിക് വാഹനങ്ങള്‍ എത്തിച്ചിട്ടുള്ള എം.ജി. മോട്ടോഴ്‌സിന്റെ മൂന്നാമത്തെ ഇലക്ട്രിക് വാഹനമായായിരിക്കും യെപ് ഇ.വി. എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, അവതരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഈ വര്‍ഷം അവസാനത്തോടെ എത്തിയേക്കുമെന്നും വിലയിരുത്തലുകളുണ്ട്. ജിമ്‌നിക്ക് സമാനമായി ബോക്‌സി ഡിസൈനില്‍ തന്നെയാണ് യെപ് ഇ.വിയും ഒരുങ്ങിയിരിക്കുന്നത്. എം.ജി. കോമറ്റ് ഇ.വിക്ക് അടിസ്ഥാനമൊരുക്കുന്ന പ്ലാറ്റ്‌ഫോമില്‍ തന്നെയാണ് യെപ് ഇ.വിയും ഒരുങ്ങിയിരിക്കുന്നത്. അതേസമയം, പോര്‍ഷെയില്‍ നല്‍കിയിട്ടുള്ളതിന് സമാനമായ എല്‍.ഇ.ഡി. ഹെഡ്‌ലൈറ്റ്, ഗ്രില്ലിന് പകരം നല്‍കിയിട്ടുള്ള ഗ്ലോസി ബ്ലാക്ക് പാനല്‍, ഉയര്‍ന്നു നില്‍ക്കുന്നതും ക്ലാഡിങ്ങുകള്‍ നല്‍കി അലങ്കരിച്ചിരിക്കുന്നതുമായ ബമ്പറുമാണ് ഈ വാഹനത്തിന്റെ മുഖം അലങ്കരിക്കുന്നത്.

വലിയ വീല്‍ ആര്‍ച്ചും 15 ഇഞ്ച് വലിപ്പമുള്ള അലോയി വീലുകളുമാണ് വശങ്ങളില്‍ ഈ വാഹനത്തെ സ്‌റ്റൈലിഷാക്കുന്നത്. ഓവല്‍ ഷേപ്പില്‍ ഒരുങ്ങിയിട്ടുള്ള ടെയ്ല്‍ലാമ്പാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. എം.ജി. മോട്ടോഴ്‌സ് അടുത്തിടെ വിപണിയില്‍ എത്തിച്ച കോമറ്റ് ഇ.വിക്ക് സമാനമായാണ് അകത്തളം ഒരുങ്ങിയിരിക്കുന്നത്. ഒറ്റ സ്‌ക്രീനില്‍ ഒരുങ്ങിയിട്ടുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററും മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീലും ഡ്രൈവിങ്ങ് മോഡ് തിരഞ്ഞെടുക്കുന്നതിനുള്ള നോബുമെല്ലാം ഇന്റീരിയറിലുണ്ട്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 303 കിലോമീറ്റര്‍ ഈ വാഹനം സഞ്ചരിക്കും. 68 എച്ച്.പി. പവര്‍ ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറും 28.1 കിലോവാട്ട് അവര്‍ ശേഷിയുള്ള ലിഥിയം അയേണ്‍ ബാറ്ററിയുമാണ് ഇതില്‍ നല്‍കിയിട്ടുള്ളത്.

Related Articles

Back to top button