Big B
Trending

100 ബില്യൺ ഡോളർ ക്ലബിൽ അംഗമായി ഗൗതം അദാനി

100 ബില്യൺ ഡോളർ ക്ലബിൽ അംഗമായി ഇന്ത്യൻ വ്യവസായി ഗൗതം അദാനി. സമ്പത്തിൽ ഈ വർഷം 24 ബില്യൺ ഡോളർ കൂട്ടിച്ചേർത്തതോടെയാണ് അദാനി നേട്ടം കൈവരിച്ചത്.99 ബില്യൺ ഡോളറാണ് മുകേഷ് അംബാനിയുടെ സ്വത്ത്. ബ്ലുംബെർഗ് ബില്ല്യണയർ ഇൻഡ്ക്സ് പ്രകാരമുള്ള കണക്കുകളാണിത്.ഒമ്പത് അംഗങ്ങളുള്ള 100 ബില്യൺ ഡോളർ ക്ലബിൽ ഈ വർഷം ഏറ്റവും നേട്ടമുണ്ടാക്കിയത് അദാനിയാണ്.കഴിഞ്ഞ വർഷവും അദാനി വൻ നേട്ടം സ്വന്തമാക്കിയിരുന്നു. സമ്പത്തിൽ 42.7 ബില്യൺ ഡോളറിന്റെ വർധനവാണ് കഴിഞ്ഞ വർഷം അദാനിക്കുണ്ടായത്.കോളജിൽ നിന്നും പാതിയിൽ പഠനം നിർത്തിയ അദാനി കൽക്കരി ബിസിനസിലൂടെയാണ് വ്യവസായ ലോകത്തേക്ക് ചുവടുവെക്കുന്നത്.പിന്നീട് അടിസ്ഥാന സൗകര്യ വികസനമേഖലയിലും അദാനി സംരംഭങ്ങൾ ആരംഭിച്ചു. ഏറ്റവുമൊടുവിൽ ഗ്രീൻ എനർജിയിലും നിക്ഷേപം നടത്തിയിരിക്കുകയാണ് അദാനി.

Related Articles

Back to top button