Tech
Trending

ഗൂഗിള്‍ ട്രാന്‍സ് ലേറ്റിൽ ഇനി ചിത്രങ്ങളിലെ ടെക്സ്റ്റും ട്രാന്‍സ്ലേറ്റ് ചെയ്യാം

ഗൂഗിള്‍ ട്രാന്‍സ്ലേറ്റിന്റെ വെബ് പതിപ്പില്‍ ഇനി ചിത്രങ്ങളിലെ എഴുത്തും മൊഴിമാറ്റം ചെയ്യാം. ഇതിനായി ഗൂഗിള്‍ ട്രാന്‍സ്ലേറ്റ് വെബ്ബില്‍ ടെക്സ്റ്റ്, ഡോക്യുമെന്റ്, വെബ്‌സൈറ്റ് ഓപ്ഷനുകള്‍ക്കൊപ്പം പുതിയ ഇമേജ് ടാബ് ഉള്‍പ്പെടുത്തി. 132 ഭാഷകള്‍ ലഭ്യമാണ്. ഇമേജ് ടാബില്‍ ക്ലിക്ക് ചെയ്തതിന് ശേഷം ജെപിജി, ജെപിഇജി, പിഎന്‍ജി ഫോര്‍മാറ്റുകളിലുള്ള ചിത്രങ്ങള്‍ അപ് ലോഡ് ചെയ്യാം. അപ് ലോഡ് ചെയ്ത ഉടന്‍ തന്നെ ചിത്രത്തിലുള്ള എഴുത്തിലെ ഭാഷ പെട്ടെന്ന് തന്നെ ഗൂഗിള്‍ ട്രാന്‍സ് ലേറ്റ് തിരിച്ചറിയുകയും മൊഴിമാറ്റം ചെയ്യുകയും ചെയ്യും. നിലവില്‍ ഗൂഗിള്‍ ലെന്‍സ് ആപ്പ് ഉപയോഗിച്ച് ചിത്രങ്ങളിലെ എഴുത്തുകള്‍ വിവര്‍ത്തനം ചെയ്യാനുള്ള സൗകര്യം ഗൂഗിള്‍ ഒരുക്കിയിട്ടുണ്ട് ഇതിന് സമാനമായ രീതിയില്‍ തന്നെയാണ് ഗൂഗിള്‍ ട്രാന്‍സ്ലേറ്റ് വെബ്ബിലെ പുതിയ സൗകര്യം. അപ്ലോഡ് ചെയ്യുന്ന ചിത്രത്തിലെ എഴുത്തിന്റെ അതേ സ്ഥാനത്ത് തന്നെയാണ് വിവര്‍ത്തനം ചെയ്ത എഴുത്തും കാണുക. ഭാഷമാറ്റിയ ചിത്രം ഡൗണ്‍ലോഡ് ചെയ്‌തെടുക്കാനും അല്ലെങ്കില്‍ ചിത്രത്തിലെ എഴുത്ത് മാത്രം കോപ്പി ചെയ്‌തെടുക്കാനും സാധിക്കും.

Related Articles

Back to top button