
ഹിന്ദുസ്ഥാൻ യൂണിലീവർ ലിമിറ്റഡ് (എച്ച്യുഎൽ) മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായി രോഹിത് ജാവ നിയമിതനാകുമെന്ന് കമ്പനി അറിയിച്ചു.ജൂൺ 27ന് രോഹിത് ജാവ ചുമതലയേൽക്കുമെന്ന് എച്ച്യുഎൽ അറിയിച്ചു.എംഡിയും സിഇഒയുമായി 10 വർഷം കമ്പനിയെ നയിച്ച സഞ്ജീവ് മെഹ്ത വിരമികുന്ന ഒഴിവിലാണ് നിയമനം.ഓഹരിയുടമകളുടെ അംഗീകാരം നിയമനത്തിനു ലഭിക്കേണ്ടതുണ്ട്. 5 വർഷത്തേക്കാണ് നിയമനം. നിലവിൽ ലണ്ടനിൽ യൂണിലീവറിന്റെ ചീഫ് ഓഫ് ട്രാൻസ്ഫർമേഷൻ ആയ രോഹിത് ജാവ, എച്ച്യുഎൽ ഡയറക്ടറായി ഏപ്രിൽ ഒന്നിന് ചുമതലയേൽക്കും. യൂണിലീവർ സൗത്ത് ഏഷ്യയുടെ പ്രസിഡന്റ് എന്ന ചുമതലയും അദ്ദേഹത്തിന് ഉണ്ടായിരിക്കും.