Auto
Trending

മികച്ച സ്റ്റൈലിൽ ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ ഓള്‍സ്‌പേസ് എത്തി

ലോകത്താകമാനമുള്ള എസ്.യു.വി. വിപണിയിൽ ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്വാഗൺ എത്തിച്ച എസ്.യു.വി. മോഡലാണ് ടിഗ്വാൻ ഓൾസ്പേസ്. 2020-ൽ അരങ്ങേറ്റം കുറിച്ച ഈ വാഹനത്തിന്റെ മുഖം മിനിക്കിയ പതിപ്പ് വീണ്ടും നിരത്തുകളിൽ എത്തിക്കുകയാണ് ഫോക്സ്വാഗൺ. വരവിന് മുന്നോടിയായി ഈ വാഹനം ആഗോള തലത്തിൽ പ്രദർശിപ്പിച്ചിരിക്കുകയാണ്.ആദ്യ മോഡലിലുണ്ടായിരുന്ന തലയെടുപ്പിനൊപ്പം തികച്ചും പുത്തൻ ഡിസൈനിലും ഫീച്ചർ അപ്പ്ഡേഷനിലും പുതിയ ഒരു വാഹനത്തിന്റെ പകിട്ടോടെയായിരുന്നു ഒൾസ്പേസിന്റെ മുഖം മിനുക്കിയ മോഡൽ എത്തുകയെന്നാണ് ചിത്രങ്ങൾ സൂചിപ്പിക്കുന്നത്.മുഖം മിനുക്കിയ പുതിയ ടിഗ്വാൻ ഓൾസ്പേസ് 2022-ഓടെ നിരത്തുകളിൽ എത്തുമെന്നാണ് സൂചന.


അകത്തളത്തിന്റെ ലേഔട്ടും ഫീച്ചറുകളും മുൻ മോഡലുകൾക്ക് സമാനമാണ്. സ്മാർട്ട് ഫോൺ കണക്ടിവിറ്റിയുള്ള പത്ത് ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ത്രീ സോൺ ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, ഇലക്ട്രിക്കലി അഡ്ജസ്റ്റബിൾ മുൻനിര സീറ്റുകൾ, ആംബിയന്റ് ലൈറ്റിനുള്ളുകൾ, മൾട്ടി ഫങ്ഷൻ സ്റ്റിയറിങ്ങ് വീൽ എന്നിവയാണ് അകത്തളത്തെ ആകർഷകമാക്കുന്നത്.മാറ്റം വരുത്തിയെത്തിയിട്ടുള്ള ബമ്പറാണ് മുഖഭാവത്തിലെ പ്രധാന പുതുമ. ബ്ലാക്ക് ആക്സെന്റുകൾ നൽകി മസ്കുലർ ഭാവത്തിലാണ് ബമ്പർ ഒരുങ്ങിയിട്ടുള്ളത്. ഇല്ലുമിനേറ്റഡ് ലൈറ്റുകൾ നൽകിയുള്ള ലോഗോയാണ് റേഡിയേറ്റർ ഗ്രില്ലിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. ഹെഡ്ലൈറ്റ്, ഡി.ആർ.എൽ എന്നിവ മുൻ മോഡലിലേത് നിലനിർത്തിയാണ് 2022 ടിഗ്വാൻ എത്തിയിരിക്കുന്നത്.നിലവിലെ മോഡലിൽ നിന്ന് നിരവധി മാറ്റങ്ങൾ വരുത്തിയാണ് പിൻഭാഗം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ടെയ്ൽഗേറ്റിലെ ലോഗോയുടെ താഴെയായി ടിഗ്വാൻ ബാഡ്ജിങ്ങ് നൽകിയിട്ടുണ്ട്. ഡിഫ്യൂസറും ക്രോമിയം സ്ട്രിപ്പും നൽകിയിട്ടുള്ള ബമ്പറാണ് പിന്നിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. ടെയ്ൽലാമ്പ് എൽ.ഇ.ഡിയിലാണ് തീർത്തിരിക്കുന്നത്. 17, 20 ഇഞ്ച് ടയറുകളും ഇതിൽ നൽകും.വിദേശ നിരത്തുകൾ ഈ വാഹനം പെട്രോൾ-ഡീസൽ എൻജിനുകളിൽ എത്തുന്നുണ്ടെങ്കിലും ഇന്ത്യയിൽ 2.0 ലിറ്റർ പെട്രോൾ എൻജിനിൽ മാത്രമാണ് എത്തുന്നത്. ഇത് 190 പി.എസ്. പവറാണ് ഉത്പാദിപ്പിക്കുന്നത്.

Related Articles

Back to top button