Big B
Trending

കോവിഡ് രണ്ടാംതരംഗം: ഇപിഎഫിൽനിന്ന് നിക്ഷേപം പിൻവലിക്കാം

കോവിഡിന്റെ രണ്ടാംതരഗത്തിൽ പ്രതിസന്ധിനേരിട്ടവർക്ക് ആശ്വാസമായി ഇപിഎഫിൽ നിന്ന് നിക്ഷേപം പിൻവലിക്കാം.ഇപിഎഫ് വരിക്കാർക്ക് നിക്ഷേപത്തിൽനിന്ന് പണംപിൻവലിക്കാൻ രണ്ടാമത്തെ തവണയാണ് അവസരം നൽകുന്നത്. പിൻവലിക്കുന്നതുക തിരിച്ചടയ്ക്കേണ്ടതില്ല.പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പ്രകാരം തൊഴിൽമന്ത്രാലയമാണ് പദ്ധതി വീണ്ടും പ്രഖ്യാപിച്ചത്. കോവിഡ് വ്യാപനത്തെതുടർന്ന് കഴിഞ്ഞ മാർച്ചിലാണ് പദ്ധതി ആദ്യമായി പ്രഖ്യാപിച്ചത്.അടിസ്ഥാന ശമ്പളം ഡിഎ എന്നിവ ഉൾപ്പടെയുള്ള മൂന്നുമാസത്തെ തുകയ്ക്ക് സമാനമോ അല്ലെങ്കിൽ ഇപിഎഫിലുള്ള നിക്ഷേപത്തിന്റെ പരമാവധി 75ശതമാനമോ ഏതാണ് കുറവ് ആതുകയാണ് പിൻവലിക്കാൻ കഴിയുക. അപേക്ഷ ലഭിച്ചാൽ മൂന്നുദിവസത്തിനകം പണം ലഭ്യമാക്കണമെന്നാണ് തൊഴിൽമന്ത്രാലയം നിർദേശം നൽകിയിട്ടുള്ളത്.

Related Articles

Back to top button