Auto
Trending

ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവടുമാറാനുറച്ച് ഫോര്‍ഡ്

ഒരു പതിറ്റാണ്ടിനുള്ളിൽ ലോകത്താകമാനമുള്ള വാഹനമേഖല പൂർണമായും വൈദ്യുതിയിലേക്ക് മാറാനുള്ള നീക്കങ്ങളാണ് എല്ലാ വാഹന നിർമാതാക്കളും നടത്തുന്നത്. ഈ സാഹചര്യത്തിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുകയാണ് ഫോർഡ്.ഇലക്ട്രിക് വാഹനങ്ങളുടെ നിർമാണം കാര്യക്ഷമമാക്കുന്നതിന് മുന്നോടിയായി രണ്ട് ഇലക്ട്രിക് വാഹനങ്ങളുടെ പ്ലാറ്റ്ഫോം നിർമിക്കാനൊരുങ്ങുകയാണ് അമേരിക്കൻ വാഹന നിർമാതാക്കളായ ഫോർഡ്. ഇലക്ട്രിക് വാഹനങ്ങളുടെ നിർമാണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സ്വന്തമായി ഇ.വി. പ്ലാറ്റ്ഫോം നിർമിക്കുന്നത്. 2025-ഓടെ ഈ പ്ലാറ്റ്ഫോമുകളുടെ നിർമാണം പൂർത്തിയാക്കുമെന്നാണ് ഫോർഡ് പ്രതീക്ഷിക്കുന്നത്.


ഇലക്ട്രിക് ട്രക്കുകൾക്കും വലിയ എസ്.യു.വികൾക്കുമായാണ് ഒരു പ്ലാറ്റ്ഫോം നിർമിക്കുന്നത്. രണ്ടാമത്തേത് സാധാരണ പാസഞ്ചർ കാറുകൾക്കും ചെറിയ എസ്.യു.വികൾക്കുമായി നിർമിക്കുമെന്നാണ് വിലയിരുത്തലുകൾ. പുതിയ പ്ലാറ്റ്ഫോമുകളുടെ നിർമാണത്തിന് ശേഷം ഒമ്പത് ഇലക്ട്രിക് കാറുകൾ വിപണിയിൽ എത്തിക്കാനാണ് ഫോർഡ് പദ്ധതി ഒരുക്കുന്നതെന്നും റിപ്പോർട്ടുണ്ട്. ഇതിന് കൃത്യമായ സമയം വെളിപ്പെടുത്തിയിട്ടില്ല.ഫോർഡ് വികസിപ്പിക്കുന്ന ഈ രണ്ട് പ്ലാറ്റ്ഫോമുകളും കമ്പനിയുടെ ഇലക്ട്രിക് വാഹനം ഉത്പാദിപ്പിക്കുന്നതിനുള്ള ചിലവ് കുറയ്ക്കുമെന്നാണ് കണക്കാക്കുന്നത്. ഒരേ പ്ലാറ്റ്ഫോമിൽ തന്നെ പല മോഡലുകളും നിർമിക്കാൻ സാധിക്കുമെന്നതാണ് ഫോർഡ് നേട്ടമായി ചൂണ്ടിക്കാട്ടുന്നത്. ഇതിനൊപ്പം ബാറ്ററികൾ, ഇലക്ട്രിക് മോട്ടോറുകൾ എന്നിവ പങ്കിടുന്നതും വാഹനത്തിന്റെ ചിലവ് കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.പാസഞ്ചർ കാറുകൾ, എസ്.യു.വികൾ, മൂന്ന് ഇലക്ട്രിക് ട്രക്ക്, വാൻ, വലിയ എസ്.യു.വി. എന്നിവ ഉൾപ്പെടെ ഒമ്പത് വാഹനങ്ങളുടെ നിർമാണമാണ് ഇപ്പോൾ ഫോർഡിന്റെ പദ്ധതിയിലുള്ളത്. എന്നാൽ, വൈദ്യുത വാഹന പദ്ധതിയെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ഫോർഡ് പുറത്തുവിട്ടിട്ടില്ല.

Related Articles

Back to top button