Auto
Trending

2022 ഓടെ ഇന്ത്യന്‍ നിരത്തുകളില്‍ ജിമ്‌നി എസ്.യു.വി. അവതരിപ്പിച്ചേക്കും

ഇന്ത്യൻ നിരത്തുകളിൽ നിന്ന് ജിപ്സി പിൻവലിക്കുമ്പോൾ മാരുതി നൽകിയ വാക്കാണ് ജിപ്സിയെക്കാൾ കരുത്തനായി ജിമ്നി എത്തിക്കുമെന്ന്.ഈ ഉറപ്പിൽ ആരംഭിച്ച കാത്തിരിപ്പ് വർഷങ്ങൾ പിന്നിടുകയാണ്. എന്നാൽ, അടുത്തിടെ പുറത്തുവന്ന ജിമ്നിയുടെ പരീക്ഷണയോട്ട ചിത്രങ്ങളിൽ നിന്ന് ഈ കാത്തിരിപ്പ് വെറുതെയാകില്ലെന്ന വിശ്വാസത്തിലാണ് ഇന്ത്യയിലെ വാഹനപ്രേമികൾ.യൂറോപ്യൻ വിപണികളിൽ ഈ വർഷം പകുതിയോടെ ജിമ്നിയുടെ ലോങ്ങ് വീൽ ബേസ് പതിപ്പ് അവതരിപ്പിക്കാനുള്ള ഒരുക്കങ്ങളിലാണ് സുസുക്കി. ഇതിനുപിന്നാലെ ഈ വർഷം ഒടുവിലോ അടുത്ത വർഷത്തിന്റെ തുടക്കത്തിലോ ജിമ്നിയെ ഇന്ത്യൻ നിരത്തുകളിൽ അവതരിപ്പിക്കുമെന്നാണ് സൂചന.


ജിമ്നിയുടെ അഞ്ച് ഡോർ പതിപ്പായിരിക്കും ഇന്ത്യയിൽ എത്തുക. ഈ വാഹനം എത്തിക്കുന്നതിനുള്ള ക്വട്ടേഷൻ റിക്വസ്റ്റ് ഡീലർഷിപ്പുകൾക്ക് കൈമാറിയിട്ടുണ്ടെന്നും ഇന്ത്യ കാർ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. അവതരണത്തിന്റെ കൃത്യമായി തിയതി പുറത്തുവന്നിട്ടില്ല. ഇന്ത്യയിൽ അവതരിപ്പിക്കുന്ന ഈ വാഹനം മറ്റ് നടപടികൾ പൂർത്തിയാക്കി 2022 ജൂലൈ മാസത്തോടെ ഡെലിവറി ആരംഭിക്കുമെന്നാണ് സൂചന.ഇന്ത്യയിൽ എത്തിക്കാനൊരുങ്ങുന്ന ജിമ്നിയുടെ അഞ്ച് സീറ്റർ പതിപ്പ് കഴിഞ്ഞ ഡൽഹി ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ചിരുന്നു. ബോക്സി രൂപത്തിലാണ് ജിമ്നി ഒരുങ്ങിയിട്ടുള്ളത്. റൗണ്ട് ഷേപ്പിലുള്ള ഹെഡ്ലാമ്പ്, അഞ്ച് സ്ലാറ്റ് ബ്ലാക്ക് ഗ്രില്ല്, ലോ സെറ്റ് ഫോഗ്ലാമ്പ്, വീതിയുള്ള വീൽ ആർച്ച്, അലോയി വീൽ, ഹാച്ച്ഡോറിൽ നൽകിയിട്ടുള്ള സ്റ്റെപ്പിനി ടയർ എന്നിവയാണ് ജിമ്നിയെ സ്റ്റൈലിഷാക്കുന്നത്.103 ബി.എച്ച്.പി പവറും 138 എൻഎം ടോർക്കുമേകുന്ന 1.5 ലിറ്റർ പെട്രോൾ എൻജിനായിരിക്കും ഇന്ത്യയിലെത്തുന്ന ജിമ്നിക്ക് കരുത്തേകുകയെന്നാണ് റിപ്പോർട്ട്.

Related Articles

Back to top button