Big B
Trending

പൊതുമേഖല സ്ഥാപനങ്ങളുടെ ആസ്തി വരുമാനമാക്കുന്നു

പൊതുമേഖല സ്ഥാപനങ്ങളുടെ ആസ്തികള്‍ ധനസമ്പാദന മാര്‍ഗമാക്കുന്നതിന് സര്‍ക്കാരിന്റെ പൂര്‍ണ ഉടമസ്ഥതയില്‍ കോര്‍പറേഷന്‍ രൂപീകരിച്ചു.നാഷണല്‍ ലാന്‍ഡ് മോണിറ്റൈസേഷന്‍ കോര്‍പറേഷന് (എന്‍എല്‍എംസി)കേന്ദ്ര മന്ത്രി സഭ അംഗീകാരം നല്‍കി. കോര്‍പറേഷന്‍ സ്ഥാപിക്കുന്നതിന് 5,000 കോടി രൂപയുടെ പ്രാരംഭ ഓഹരി മൂലധനം അനുവദിച്ചിട്ടുണ്ട്.ഉടമസ്ഥാവകാശം കൈമാറാതെ കരാര്‍ അടിസ്ഥാനത്തില്‍ നിശ്ചിത കാലയളവിലേയ്ക്ക് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളുടെയും വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെയും മിച്ചഭൂമിയും കെട്ടിടങ്ങളും വരുമാനമാക്കിമാറ്റുകയാണ് ലക്ഷ്യം. ഇതിനായി ഭൂമിയും കെട്ടിടങ്ങളും കോര്‍പറേഷന്‍ ഏറ്റെടുക്കും.ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍, ബിപിസിഎല്‍, ബിഇഎംഎല്‍, എച്ച്എംടി എന്നിവ ഉള്‍പ്പടെയുള്ള കമ്പനികളുടെ 3,400 ഏക്കര്‍ ഭൂമി പ്രാരംഭഘട്ടത്തില്‍ ഇതിനായി കണ്ടെത്തിയിട്ടുണ്ട്.2021ലെ ബജറ്റിലാണ് ഇതുസംബന്ധിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍ ആദ്യമായി പ്രഖ്യാപനം നടത്തിയത്. ഇതിനായി സ്‌പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍(എസ്പിവി) രൂപീകരിക്കാനും നിര്‍ദേശിച്ചിരുന്നു.

Related Articles

Back to top button