Auto
Trending

രണ്ട് കമ്പനികളായി വളരാനൊരുങ്ങി ടാറ്റ മോട്ടേഴ്‌സ്‌

ടാറ്റ മോട്ടോഴ്സിന്റെ യാത്രാവാഹന വിഭാഗം വേർപെടുത്തി പ്രത്യേക കമ്പനിയാക്കാൻ ദേശീയ കമ്പനി നിയമ ട്രിബ്യൂണൽ (എൻ.സി.എൽ.ടി.) അനുമതി നൽകി. 2021 മാർച്ചിൽ ഇതിന് ഓഹരിയുടമകൾ അനുമതി നൽകിയിരുന്നു. തുടർന്നാണ് അന്തിമ അനുമതിക്കായി എൻ.സി.എൽ.ടി.യെ സമീപിച്ചത്. മാർച്ച് അഞ്ചിന് നടന്ന വോട്ടെടുപ്പിൽ 99.409 ശതമാനം ഓഹരിയുടമകളും ഇതിനെ അനുകൂലിച്ചതായി കമ്പനി അറിയിച്ചിരുന്നു. ആകെ 215.41 കോടി വോട്ടുകളാണ് പോൾ ചെയ്തത്. ഇതിൽ 215.32 കോടിയും മാറ്റത്തിന് അനുകൂലമായിരുന്നു.ഓഹരി ഉടമകളുടെയും ദേശിയ കമ്പനി നിയമ ട്രിബ്യൂണലിന്റെയും അനുമതി ലഭിച്ചിട്ടുള്ള പശ്ചാത്തലത്തിൽ യാത്ര-വാണിജ്യ വാഹന വിഭാഗങ്ങളെ പ്രത്യേക കമ്പനികളാക്കാനുള്ള നടപടികൾ വൈകാതെ ഉണ്ടായേക്കുമെന്നാണ് വിലയിരുത്തൽ.ടാറ്റ മോട്ടോഴ്സിൽ 9,417 കോടി രൂപ മൂല്യമുള്ള വിഭാഗമാണ് യാത്രാവാഹനങ്ങളുടേത്. വിൽപ്പന കുറവായതിനാൽ ദീർഘകാലാടിസ്ഥാനത്തിൽ പങ്കാളികളെ കണ്ടെത്തുന്നതിനുൾപ്പെടെയാണ് ഇത്തരമൊരു തീരുമാനത്തിലേക്കു കമ്പനിപോയത്. എന്നാൽ, പുതിയ മോഡലുകളുടെ വരവോടെ ടാറ്റയുടെ കാർ വിപണി കൂടുതൽ കരുത്താർജിച്ചതോടെ പുതിയ പങ്കാളികളെ കണ്ടെത്തുന്നതിൽനിന്ന് കമ്പനി പിൻവലിഞ്ഞതായാണ് റിപ്പോർട്ടുകൾ.ഇലക്ട്രിക് വാഹനം ഉൾപ്പെടെ ടാറ്റ മോട്ടോഴ്സിന്റെ പാസഞ്ചർ വാഹനങ്ങൾ ഇന്ത്യൻ വിപണിയിൽ മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. ടാറ്റയുടെ രണ്ടാമത്തെ ഇലക്ട്രിക് വാഹനമാണ് ടിഗോറും മിനി എസ്.യു.വി. വാഹനമായ പഞ്ചുമാണ് ഉടൻ നിരത്തുകളിലെത്തുന്ന മോഡലുകൾ.

Related Articles

Back to top button