Tech
Trending

ഇരുപതാം പിറന്നാളിന്റെ നിറവിൽ വിക്കിപീഡിയ

ആർക്കും എഡിറ്റു ചെയ്യാൻ സാധിക്കുന്ന ഓൺലൈൻ വിശ്വവിജ്ഞാനകോശമായ വിക്കിപീഡിയ പിറന്നിട്ട് 20 വർഷം. ഇൻറർനെറ്റിന്റെ ചരിത്രത്തിൽ നാളിതുവരെ അതിൻറെ വിക്കിപീഡിയ സേവനത്തോട് പൊതുവേ എങ്ങും സ്നേഹം മാത്രമാണുണ്ടായിട്ടുള്ളത്. ഇപ്പോൾ ഒരു മിനിറ്റിൽ ഏകദേശം 350ലധികം എഡിറ്റിംഗുകളാണ് വിക്കിപീഡിയയിൽ നടക്കുന്നത്.


ഇന്ന് 300 ഭാഷകളിലായി 55 ദശലക്ഷത്തിലധികം ലേഖനങ്ങളാണ് വിക്കിപീഡിയയിലുള്ളത്. മനുഷ്യരുടെ വിജ്ഞാന ശേഖരത്തിലേക്ക് കാശുമുടക്കാതെ കൂടുതൽ വിവരങ്ങൾ ശേഖരിക്കാം എന്നതാണ് ഇതിൻറെ പ്രധാന പ്രത്യേകത. ഒരു പ്രധാന പ്രശ്നത്തിൽ പോലും പക്ഷം ചേരാതെ നിലകൊള്ളുക, എന്നിട്ട് ആ പ്രശ്നത്തെക്കുറിച്ച് ആളുകൾക്ക് വ്യക്തമാകുന്ന രീതിയിൽ വിശദീകരണങ്ങൾ നൽകുക, അതുവഴി വിഷയവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും ആളുകൾക്ക് മനസ്സിലാക്കി കൊടുക്കുക എന്നതാണ് തങ്ങളുടെ പ്രധാന ലക്ഷ്യം എന്ന് വിക്കിപീഡിയയുടെ സഹസ്ഥാപകൻ ജിമി വെയിൽസ് പറയുന്നു. ഇന്ത്യയിൽ മാത്രം പ്രതിമാസം 750 ദശലക്ഷത്തിലധികം വിക്കി സന്ദർശനങ്ങൾ നടക്കുന്നുണ്ട്. വിക്കിപീഡിയ ഏറ്റവുമധികം ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് അഞ്ചാം സ്ഥാനമാണുള്ളത്. ഇന്ത്യയിൽ മലയാളമടക്കം 24 ഭാഷകളിൽ വിക്കിപീഡിയ ലഭിക്കുന്നുണ്ട്.

Related Articles

Back to top button