Tech
Trending

ആമസോൺ ‘മിനി ടി.വി’ അവതരിപ്പിച്ചു

ആമസോൺ ഇന്ത്യയിൽ ‘മിനി ടി.വി’ അവതരിപ്പിച്ചു. ആമസോൺ പ്രൈമിൽനിന്ന് വ്യത്യസ്തമായി സൗജന്യമായി ആർക്കും വീഡിയോ ആസ്വദിക്കാനുള്ള സൗകര്യമാണ് ഇതിൽ ഒരുക്കിയിട്ടുള്ളത്.ആഗോളതലത്തിൽ സാന്നിധ്യമുള്ള ആമസോൺ ഇന്ത്യയിലാണ് ആദ്യമായി സൗജന്യ സ്ട്രീമിങ് ആരംഭിച്ചത്. ആമസോൺഡോട്ട് ഇൻ-എന്ന ഷോപ്പിങ് ആപ്പിലൂടെയാണ് വെബ്സീരീസ് ഉൾപ്പടെയുള്ള വീഡിയോകൾ കാണാൻ കഴിയുക. മിനി ടി.വി സൗജന്യമായാണ് ലഭിക്കുകയെങ്കിലും യുട്യൂബിലേതുപോലെ പരസ്യങ്ങളുണ്ടാകും.പുതിയ സിനിമകളും ടിവി ഷോകളും ലഭിക്കും. ഇംഗ്ലീഷിലും ഒമ്പത് ഇന്ത്യൻ ഭാഷകളിലും ഷോകൾ ഉണ്ടാകും. നിലവിൽ ആൻഡ്രോയ്ഡ് ഫോണുകളിൽമാത്രമാണ് മിനി ടി.വി ലഭ്യമാകുകക.പ്രമുഖർ ആണിനിരക്കുന്ന വെബ് സീരീസ്, കോമഡി ഷോസ്, ടെക് ന്യൂസ്, ഫുഡ്, ബ്യൂട്ടി, ഫാഷൻ എന്നുവേണ്ട വിവിധ വിഷയങ്ങളിലുള്ള പരിപാടികൾ എന്നിവയും മിനി ടിവിയിൽ സൗജന്യമായി ആസ്വദിക്കാം.

Related Articles

Back to top button