Big B
Trending

ഐ.പി.ഒ.യ്ക്കൊരുങ്ങി ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക്

കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്’ പ്രാഥമിക ഓഹരി വില്പന (ഐ.പി.ഒ.) യിലൂടെ 997.78 കോടി രൂപയുടെ മൂലധന സമാഹരണത്തിനൊരുങ്ങുന്നു. ഇതിനായുള്ള കരടുരേഖ ഓഹരി വിപണി നിയന്ത്രണ ബോർഡായ ‘സെബി’ക്ക് സമർപ്പിച്ചു കഴിഞ്ഞു.997.78 കോടി രൂപയിൽ 800 കോടി രൂപയും പുതിയ ഓഹരികളുടെ വില്പനയിലൂടെയായിരിക്കും സ്വരൂപിക്കുക. പ്രൊമോട്ടർമാരുടെയും നിലവിലുള്ള ഓഹരിയുടമകളിൽ ചിലരുടെയും ഓഹരിയിൽ ഒരു പങ്ക് വിൽക്കുക വഴിയാണ് ശേഷിച്ച 197.78 കോടി രൂപ സമാഹരിക്കുക. ഇതിൽ, പി. എൻ.ബി. മെറ്റ്ലൈഫ്, ബജാജ് അലയൻസ് ലൈഫ്, പി.ഐ. വെഞ്ച്വേഴ്സ് എന്നീ സ്ഥാപനങ്ങളും ജോൺ ചാക്കോളയും ഉൾപ്പെടുന്നു. ഐ.പി.ഒ.യ്ക്കു മുന്നോടിയായി മറ്റൊരു 300 കോടി രൂപ കൂടി സമാഹരിക്കാനും ബാങ്ക് ആലോചിക്കുന്നുണ്ട്.ആക്സിസ് കാപ്പിറ്റൽ, എഡെൽവീസ് ഫിനാൻഷ്യൽ സർവീസസ്, ഐ.സി. ഐ.സി.ഐ. സെക്യൂരിറ്റീസ്, ഐ.ഐ.എഫ്.എൽ. സെക്യൂരിറ്റീസ് എന്നിവയാണ് ഇൻവെസ്റ്റ്മെന്റ് ബാങ്കർമാർ.ഭാവിയിലേക്കുള്ള മൂലധന ആവശ്യങ്ങൾ നിറവേറ്റാനാണ് പുതുതായി സമാഹരിക്കുന്ന തുകയിൽ നല്ലൊരു ഭാഗം ചെലവഴിക്കുക. വായ്പാ ആവശ്യങ്ങൾ ഉൾപ്പെടെ ഇതിൽ നിന്ന് നിറവേറ്റാനാകും. 1992-ൽ കെ. പോൾ തോമസിന്റെ നേതൃത്വത്തിൽ തൃശ്ശൂർ ജില്ലയിലെ മണ്ണുത്തിയിൽ മൈക്രോഫിനാൻസ് സംരംഭമായി തുടങ്ങിയ ഇസാഫ്, 2017 മാർച്ചിലാണ് സ്മോൾ ഫിനാൻസ് ബാങ്കായി മാറിയത്. നിലവിൽ കേരളം അടക്കം 21 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 550 ശാഖകളും 421 കസ്റ്റമർ സർവീസ് കേന്ദ്രങ്ങളും 12 ബിസിനസ് കറസ്പോണ്ടന്റുമാരുമുണ്ട് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്.

Related Articles

Back to top button