Big B
Trending

സർക്കാരിന്റെ ഇ-റുപ്പി സേവനം ഇന്നുമുതൽ മുതൽ ലഭ്യമാകും

രാജ്യത്തെ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം ഊർജിതമാക്കാൻ ഇ-റുപ്പി സേവനം ഇന്നുമുതൽ ആരംഭിക്കും.നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ആണ് ഇ-റുപ്പി വികസിപ്പിച്ചത്. ദേശീയ സാമ്പത്തിക സേവന വകുപ്പിന്റെയും കേന്ദ്ര കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെയും സഹകരണത്തോടെയാണ് ഇലക്ട്രോണിക് വൗച്ചർ അടിസ്ഥാനമാക്കിയുള്ള ഈ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം എൻപിസിഐ യുപിഐ പ്ലാറ്റ്ഫോമിൽ വികസിപ്പിച്ചെടുത്തിട്ടുണ്ട്.ഡിജിറ്റൽ പേയ്‌മെന്റിന്റെ പണരഹിതവും സമ്പർക്കരഹിതവുമായ മാർഗമാണ് ഇ-റുപ്പി. ഇതൊരു ക്യുആർ കോഡ് അല്ലെങ്കിൽ എസ്എംഎസ് സ്ട്രിങ് അധിഷ്ഠിത ഇ-വൗച്ചറാണ്.ഗുണഭോക്താക്കളുടെ മൊബൈലിലേക്ക് നേരിട്ടാണ് ഈ വൗച്ചർ എത്തുക. ഇ-റുപ്പി പേയ്മെന്റ് സേവനത്തിന്റെ സഹായത്തോടെ ഉപഭോക്താക്കൾക്ക് കാർഡ്, ഡിജിറ്റൽ പേയ്മെന്റ് ആപ്പ്, ഇന്റർനെറ്റ് ബാങ്കിങ് എന്നിവയുടെ സഹായമില്ലാതെ വൗച്ചറുകൾ റിഡീം ചെയ്യാൻ കഴിയും.സ്പോൺസർമാരെ ഗുണഭോക്താക്കളുമായും സേവനദാതാക്കളുമായും ഒരു ഫിസിക്കൽ ഇന്റർഫേസ് ഇല്ലാതെ ഡിജിറ്റൽ രീതിയിൽ ബന്ധിപ്പിക്കാൻ ഇ-റുപ്പി വഴി സാധിക്കും. ഇടപാട് പൂർത്തിയായതിനുശേഷം മാത്രമേ സേവന ദാതാവിന് ഇ-റുപ്പി ഉപയോഗിച്ച് പണമടയ്ക്കാനാകൂ. പ്രീ-പെയ്ഡ് സ്വഭാവത്തിലുള്ളയാതിനാൽ ഇടനിലക്കാരന്റെ പങ്കാളിത്തമില്ലാതെ സേവന ദാതാവ് കൃത്യസമയത്ത് പണമടയ്ക്കുന്നത് ഇത് ഉറപ്പാക്കുന്നു.

Related Articles

Back to top button