Big B
Trending

ഭവന വായ്പ പലിശ നിരക്ക് കുറച്ച് എസ്‌ബി‌ഐ

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) ഭവന വായ്പ പലിശ നിരക്ക് വെട്ടിക്കുറച്ചു. ഇനിമുതൽ 6.70 ശതമാനം മുതലായിരിക്കും എസ്ബിഐ ഭവന വായ്പകളുടെ മിനിമം പലിശ നിരക്ക്. ഭവന വായ്പകൾക്ക് അപേക്ഷിക്കുന്ന വനിതാ ഉപഭോക്താക്കൾക്ക് 5 ബിപിഎസ് പ്രത്യേക ഇളവ് ലഭിക്കും.പുതുക്കിയ പലിശ നിരക്കുകൾ മെയ് 1 മുതല്‍ പ്രാബല്യത്തില്‍ വന്നു.


എസ്ബിഐ യോനോ ആപ്പ് വഴി ഭവന വായ്പയ്ക്ക് അപേക്ഷിക്കുന്ന ഉപയോക്താക്കൾക്ക് 5 ബിപിഎസ് അധിക പലിശ ഇളവാണ് എസ്ബിഐ വാഗ്ദാനം ചെയ്യുന്നത്. 30 ലക്ഷം വരെയുള്ള ഭവന വായ്പയ്ക്ക് 6.70 ശതമാനവും 30 ലക്ഷം മുതൽ 75 ലക്ഷം വരെയുള്ള വായ്പയ്ക്ക് 6.95 ശതമാനവും 75 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വായ്പയ്ക്ക് 7.05 ശതമാനവുമാണ് പലിശ. ഫെബ്രുവരിയിൽ എസ്ബിഐയുടെ ഭവന വായ്പ ബിസിനസ് 5 ലക്ഷം കോടി രൂപ കവിഞ്ഞിരുന്നു. 2024ൽ ഇത് 7 ലക്ഷം കോടി രൂപയിൽ എത്തിക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്. റിയൽ എസ്റ്റേറ്റ്-ഭവന വായ്പ ബിസിനസ് കഴിഞ്ഞ 10 വർഷത്തിനിടയിൽ അഞ്ചിരട്ടി വളർച്ചയാണ് നേടിയത്.

Related Articles

Back to top button