Tech
Trending

റെഡ്മി നോട്ട് 10S ഇന്ത്യയിലേക്ക്: ലോഞ്ച് 13ന്

ഷഓമിയുടെ പൊന്മുട്ടയിടുന്ന താറാവാണ് റെഡ്മി നോട്ട് ശ്രേണി. റെഡ്മി നോട്ട് 10 എന്ന അടിസ്ഥാന മോഡൽ, റെഡ്മി നോട്ട് 10 പ്രോ, റെഡ്മി നോട്ട് 10 പ്രോ മാക്സ് എന്നിങ്ങനെ മൂന്ന് ഫോണുകളുമായെത്തിയ പുത്തൻ സ്മാർട്ട്ഫോൺ ശ്രേണിയ്ക്കും മികച്ച വരവേൽപ്പ് ലഭിച്ചു. എന്നും കരുതി അല്പം വിശ്രമിക്കാനൊന്നും ഷഓമിയ്ക്ക് പ്ലാനില്ല. റെഡ്മി നോട്ട് 10 ശ്രേണിയിലേക്ക് പുത്തൻ സ്മാർട്ട്ഫോൺ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഷഓമി.റെഡ്മി നോട്ട് 10S ആണ് ഷഓമി പുതുതായി അവതരിപ്പിക്കുന്നത്. ഈ മാസം 13ന് റെഡ്മി നോട്ട് 10S-ന്റെ ലോഞ്ച് ക്രമീകരിച്ചതായി ഷഓമി സമൂഹ മാധ്യമങ്ങളിൽ വ്യക്തമാക്കി. മാർച്ചിൽ തന്നെ ആഗോള വിപണിയിൽ അവതരിപ്പിച്ച സ്മാർട്ട്ഫോൺ ആണ് റെഡ്മി നോട്ട് 10S. ഇന്ത്യയിലെത്താൻ അല്പം വൈകി എന്ന് മാത്രം.


നീല, ഡാർക്ക് ഗ്രേ, വെളുപ്പ് നിറങ്ങളിൽ എത്തുന്ന റെഡ്മി നോട്ട് 10S-ന്റെ ഇന്ത്യൻ പതിപ്പ് 6 ജിബി റാം + 64 ജിബി സ്റ്റോറേജ്, 6 ജിബി റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി റാം + 128 ജിബി സ്റ്റോറേജ് എന്നിങ്ങനെ 3 കോൺഫിഗറേഷനിൽ വിപണിയിലെത്തും എന്നാണ് റിപോർട്ടുകൾ.ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള എംഐയുഐ 12.5 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ആണ് റെഡ്മി നോട്ട് 10S പ്രവർത്തിക്കുന്നത്. 1,100 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്സുള്ള 6.43 ഇഞ്ച് ഫുൾ എച്ച്ഡി + (1,080×2,400 പിക്‌സൽ) അമോലെഡ് ഡിസ്‌പ്ലേയാണ് റെഡ്മി നോട്ട് 10S-ന്. 8 ജിബി വരെ റാമുമായി ചേർന്ന് പ്രവർത്തിക്കുന്ന മീഡിയടെക് ഹീലിയോ ജി 95 SoC പ്രോസസ്സർ ആണ് ഫോണിന്.എഫ് / 1.79 അപ്പേർച്ചറുള്ള 64 മെഗാപിക്സൽ പ്രധാന ക്യാമറ, എഫ് / 2.2 അപ്പേർച്ചറുള്ള 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ (118 ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ), എഫ് / 2.4 അപ്പർച്ചറുള്ള 2 മെഗാപിക്സൽ മാക്രോ കാമറ, എഫ് / 2.4 അപ്പേർച്ചറുള്ള 2 മെഗാപിക്സൽ ഡെപ്ത് സെൻസറും ചേർന്ന ക്വാഡ് ക്യാമെറായാണ് റെഡ്മി നോട്ട് 10S-ന്.എഫ് / 2.45 അപ്പേർച്ചറുള്ള 13 മെഗാപിക്സൽ സെൽഫി ക്യാമെറായാണ് മുൻ വശത്ത് ക്രമീകരിച്ചിരിക്കുന്നത്.33W ഫാസ്റ്റ് ചാർജിംഗുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് റെഡ്മി നോട്ട് 10S-ൽ.

Related Articles

Back to top button