Big B
Trending

ആമസോണിൽ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ

ജനുവരി 17 മുതൽ 20 വരെ ആമസോണിൽ ഗ്രേറ്റ് റിപ്പബ്ലിക് ഡേ വിൽപന. സ്മാർട്ഫോണുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ഫാഷൻ, ബ്യൂട്ടി ഉൽപ്പന്നങ്ങൾക്കും ടിവി, ഫ്രിഡ്ജ് പോലുള്ളവയ്ക്കും വൻ വിലക്കുറവാണ് പ്രഖ്യാപിച്ചിട്ടുളളത്.ആപ്പിൾ, വൺപ്ലസ്, സാംസങ്, ടെക്നോ, ഷാവോമി, പോലുള്ള ഉൽപന്നങ്ങൾക്ക് ഡിസ്കൗണ്ടുകളുണ്ടാവും. ഐഫോണുകൾ വിലക്കുറവിൽ സ്വന്തമാക്കാൻ പറ്റിയ അവസരമാണ്. ഐഫോൺ 13 ന് ആകർഷകമായ എക്സ്ചേഞ്ച് ഓഫറുകൾ ലഭിച്ചേക്കാം.എസ്ബിഐ ക്രെഡിറ്റ് കാർഡുകൾക്കും ഇഎംഐ ഇടപാടുകൾക്കും പത്ത് ശതമാനം ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കും. ബജാജ് ഫിൻസെർവ്, ആമസോൺ പേ, ഐസിഐസിഐ കാർഡ്, ആമസോൺ പേ ലേറ്റർ പോലുള്ള തിരഞ്ഞെടുത്ത ക്രെഡിറ്റ് ഡെബിറ്റ് കാർഡുകൾക്കും വിവിധ ഓഫറുകൾ ലഭ്യമാണ്.എൽജി, വേൾപൂൾ, ഐഎഫ്ബി, ബോഷ് പോലുള്ള ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങളും വിൽപനയ്ക്കെത്തും. ആമസോണിന്റെ എക്കോ, ഫയർ ടിവി, കിൻഡിൽ ഉപകരണങ്ങൾക്ക് 50 ശതമാനം വരെ വിലക്കിഴിവ് ലഭിക്കും.ഫാഷൻ വിഭാഗത്തിലും വൻ ഓഫറുണ്ട്. കുർത്ത, വിന്റർ വെയർ, വെസ്റ്റേൺ വെയർ, സാരി, ലിങ്കറി ആന്റ സ്ലീപ്പ് വെയറുകൾ മുതലയാവയ്കക്കും വിലക്കുറവുണ്ട്. നിബന്ധനകൾക്ക് വിധേയമായി 10 ശതമാനം ഇൻസ്റ്റന്റ് ബാങ്ക് ഡിസ്ക്കൗണ്ടും 10 ശതമാനം കാഷ്ബാക്കും ലഭിക്കുന്നതാണ്. 15 ശതമാനം വരെ ഡിസ്ക്കൗണ്ടുള്ള ആമസോൺ കൂപ്പണുകളുമുണ്ട്. ആദ്യത്തെ ഫാഷൺ ഓർഡറുകൾക്ക് ഫ്രീയായി ഡെലിവറിയും ലഭിക്കും.

Related Articles

Back to top button