Big B
Trending

ബാങ്കുകൾ നാലുദിവസം പ്രവർത്തിക്കില്ല

മാർച്ച് 13 മുതൽ നാലു ദിവസം രാജ്യത്തെ ബാങ്കുകൾ പ്രവർത്തിക്കില്ല.11 മുതൽ 16 വരെയുള്ള ആറ് ദിവസങ്ങളിൽ 12-ന് മാത്രമാണ് ബാങ്ക് പ്രവർത്തിക്കുക.13-ന് രണ്ടാം ശനിയാഴ്ച അവധിയാണ്. 14 ഞായറാഴ്ചയും. 15, 16 തീയതികളിൽ ബാങ്ക് ജീവനക്കാരുടെ ദേശീയ പണിമുടക്കാണ്. മാർച്ച് 11 ശിവരാത്രി ആയതിനാൽ അന്ന് ബാങ്ക് അവധിയാണ്.


പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവത്കരണ നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് 10 ലക്ഷത്തോളം ബാങ്ക് ജീവനക്കാരും ഓഫീസർമാരും 15, 16 തീയതികളിൽ പണിമുടക്കുന്നത്. പൊതുമേഖല, സ്വകാര്യ, വിദേശ, ഗ്രാമീണ ബാങ്കുകളെ 15, 16 തീയതികളിൽ നടക്കുന്ന ബാങ്ക് ജീവനക്കാരുടെ ദേശീയ പണിമുടക്ക് ബാധിക്കും. ബാങ്ക് ജീവനക്കാരുടെ ഒമ്പത് യൂണിയനുകളുടെ ദേശീയ ഐക്യവേദിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബാങ്ക് ജീവനക്കാരുടെ ദേശീയ പണിമുടക്കിന് പുറമേ പൊതുമേഖല ജനറൽ ഇൻഷുറസ് സ്വകാര്യവത്കരണത്തിൽ പ്രതിഷേധിച്ച് ജനറൽ ഇൻഷുറസ് ജീവനക്കാർ 17-നും എൽ.ഐ.സി. ഒാഹരി വില്പനയിൽ പ്രതിഷേധിച്ച് എൽ.ഐ.സി. ജീവനക്കാർ 18-നും പണിമുടക്കും.

Related Articles

Back to top button