Auto
Trending

സുസുക്കി 125 സി.സി സ്‌കൂട്ടര്‍ ശ്രേണിയിലെ മൂന്നാമന്നെത്തുന്നു

ആക്സെസ് 125 എന്ന ഒരു മോഡലിലൂടെ മാത്രം ഇന്ത്യയിലെ സ്കൂട്ടർ ശ്രേണിയിൽ ശക്തമായ സാന്നിധ്യമായി മാറിയ ഇരുചക്ര വാഹന നിർമാതാക്കളാണ് സുസുക്കി. സ്കൂട്ടർ നിര വിപുലമാക്കുന്നതിന്റെ ഭാഗമായി 125 സി.സി. സെഗ്മെന്റിൽ പുതിയ ഒരു മോഡൽ കൂടി എത്തിച്ചിരിക്കുകയാണ് ഈ ഇരുചക്ര വാഹന നിർമാതാക്കൾ. അവെനിസ് 125 എന്ന് പേരിൽ എത്തിയിട്ടുള്ള പുതിയ മോഡലിന് 86,700 രൂപ മുതലാണ് എക്സ്ഷോറും വില.പുതുതലമുറ ഉപയോക്താക്കളെ ആകർഷിക്കുന്നതിന് എത്തിയിട്ടുള്ള അവെനിസ്, ടി.വി.എസ്. എൻടോർക്ക്, ഹീറോ മാസ്ട്രോ എഡ്ജ്, ഹോണ്ട ഗ്രാസിയ, അപ്രീലിയ 125 തുടങ്ങി ഈ ശ്രേണിയിൽ കരുത്തൻ സാന്നിധ്യമായ സ്കൂട്ടറുകളുമായായിരിക്കും ഏറ്റുമുട്ടുക.125 സി.സി. ശ്രേണിയിൽ സുസുക്കി എത്തിച്ചിട്ടുള്ള ആക്സെസ്, ബെർഗ്മാൻ സ്ട്രീറ്റ് തുടങ്ങിയ വാഹനങ്ങൾക്കൊപ്പമായിരിക്കും അവെനിസും വിൽപ്പനയ്ക്ക് എത്തുക. സ്പോർട്ടി ഭാവം ഉൾക്കൊണ്ടാണ് ഈ വാഹനവും എത്തിയിരിക്കുന്നത്. മസ്കൂലർ ഭാവത്തിലുള്ള ഫ്രണ്ട് ഏപ്രൺ, എയർ ഇൻടേക്കുകൾ നൽകിയുള്ള ട്രെപ്സോയിഡൽ ഹെഡ്ലാമ്പ്, ഹാൻഡിൽ ബാർ കൗളിൽ നൽകിയിട്ടുള്ള ഇന്റിക്കേറ്റർ, വലിപ്പം കുറഞ്ഞ ഫ്ളൈ സ്ക്രീൻ, സ്റ്റൈലിഷായ ഗ്രാഫിക്സുകൾ, എൽ.ഇ.ഡി. ടെയ്ൽലാമ്പ്, ബൈക്കിന് സമാനമായ ഇന്റിക്കേറ്റർ എന്നിവയാണ് ഈ സ്കൂട്ടറിന് രൂപഭംഗി നൽകുന്നത്.പുതുതലമുറ സ്കൂട്ടറുകൾക്ക് സമാനമായ കണക്ടഡ് സ്കൂട്ടറാണ് അവെനിസും എത്തിയിട്ടുള്ളത്. ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലെസ്റ്ററാണ് ഇതിലുള്ളത്. ബ്ലുടൂത്തിന്റെ സഹായത്തോടെ സുസുക്കി റൈഡ് കണക്ട് ഇൻസ്ട്രുമെന്റ് ക്ലെസ്റ്ററുമായി ബന്ധിപ്പിക്കാൻ സാധിക്കും. ഇതിലൂടെ ടേൺ-ബൈ-ടേൺ നാവിഗേഷൻ, മെസേജ് ആൻഡ് കോൾ അലേർട്ട് എന്നിവയും ലഭ്യമാക്കും. എക്സ്റ്റേണൽ ഫ്യുവൽ ക്യാപ്, യു.എസ്.ബി. ചാർജർ തുടങ്ങിയവയും ഇതിലുണ്ട്.125 സി.സി. സിംഗിൾ സിലിണ്ടർ എയർ കൂൾഡ് ഫ്യുവൽ ഇഞ്ചക്ടഡ് എൻജിനാണ് ഈ വാഹനത്തിൽ പ്രവർത്തിക്കുന്നത്. ഇത് 8.6 ബി.എച്ച്.പി. പവറും 10 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്.

Related Articles

Back to top button