
ഇടപാടുകാരുടെ നാട്ടില്‍ അവരുമായി സംവദിക്കാന്‍ എസ്ബിഐ വില്ലേജ് കണക്ട് പരിപാടി സംഘടിപ്പിക്കുന്നു. ബാങ്കിന്റെ ഇടപാടുകാരെ ആദരിക്കല്‍, സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍, കലാപരിപാടികള്‍ തുടങ്ങിയവയാണ് ഉണ്ടാകുക. പണമടപാടിനൊപ്പം ഹൃദയമിടപാടകൂടി-എന്ന ആശയം പ്രവര്‍ത്തികമാക്കുകയാണ് ബാങ്കിന്റെ ലക്ഷ്യം.സംസ്ഥാനത്തെ 29 മേഖലകള്‍ കേന്ദ്രീകരിച്ച് ഇതിനകം തുടക്കമിട്ട പരിപാടി ഇന്ന് സമാപിക്കും.കേരള സര്‍ക്കിള്‍ ചീഫ് ജനളല് മാനേജര്‍ വെങ്കിട്ട രമണബായി റെഡ്ഡിയുടെ നേതൃത്വല്‍ നെറ്റ് വര്‍ക്ക് മാനേജര്‍മാരായ വി. സീതാരാമന്, ശിവദാസ് ടി, ശേഷു ബാബു പല്ലേ എന്നിവര്‍ വിവിധ മേഖലകളില്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. എല്ലാ റീജിയണുകളിലെയും എസ്ബിഐ ജീവനക്കാരും പങ്കെടുക്കും.